മസ്കത്ത്: ബാങ്ക് മസ്കത്തിന് മികച്ച പ്രീമിയർ ബാങ്കിനുള്ള പുരസ്കാരം. വൈവിധ്യമാർന്ന പ്രീമിയർ ബാങ്കിങ് ഉൽപന്നങ്ങളും സേവനങ്ങളുമാണ് വേൾഡ് യൂനിയൻ ഒാഫ് അറബ് ബാേങ്കഴ്സിെൻറ പുരസ്കാരത്തിന് അർഹമാക്കിയത്. മികച്ച പ്രവർത്തനത്തിലൂടെ സ്വന്തമാക്കിയ ഉപഭോക്തൃ സംതൃപ്തിയും അവാർഡിന് തെരഞ്ഞെടുക്കപ്പെടാനുള്ള കാരണങ്ങളിലൊന്നായി.
ബാങ്ക് മസ്കത്തിെൻറ പ്രീമിയർ ബാങ്കിങ് സേവനങ്ങൾ ബിസിനസിെൻറ എല്ലാ തലങ്ങളിലും മികച്ചുനിൽക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും വേൾഡ് യൂനിയൻ ഒാഫ് അറബ് ബാേങ്കഴ്സ് പറഞ്ഞു. ബാങ്ക് മസ്കത്തിെൻറ പ്രീമിയർ ബാങ്കിങ് സേവനങ്ങൾക്ക് ആഗോള ബാങ്കിങ് സമൂഹത്തിൽനിന്ന് ലഭിച്ച പ്രധാനപ്പെട്ട അംഗീകാരങ്ങളിൽ ഒന്നാണ് ഇൗ പുരസ്കാരമെന്ന് പ്രീമിയർ ബാങ്കിങ് ഡി.ജി.എം അബ്ദുന്നാസർ അൽ റൈസി പറഞ്ഞു. പ്രവർത്തനത്തിലെ സ്ഥിരതെക്കാപ്പം പ്രവർത്തന മികവിന് ബാങ്ക് കൈക്കൊണ്ട നടപടികളുമാണ് ഇൗ അംഗീകാരത്തിന് അർഹമാക്കിയതെന്നും അൽറൈസി പറഞ്ഞു.