തൊഴിൽ നിയമ ലംഘനം: കഴിഞ്ഞവർഷം പിടിയിലായത് 27,837 പേർ
text_fieldsമസ്കത്ത്: തൊഴിൽ നിയമലംഘനത്തിന് കഴിഞ്ഞവർഷം രാജ്യത്ത് ആകെ പിടിയിലായത് 27,837 പേർ. 8923 പേരുമായി മസ്കത്ത് ആണ് ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. രണ്ടാം സ്ഥാനത്തുള്ള വടക്കൻ ബാത്തിനയിൽനിന്ന് 6918 പേരാണ് പിടിയിലായത്. 3017 പേരുമായി ദോഫാർ മൂന്നാമതും 1798 പേരുമായി തെക്കൻ ബത്തിന നാലാം സ്ഥാനത്തുമാണ് ഉള്ളത്.
തൊഴിൽ നിയമ ലംഘനത്തിന് ഏറ്റവുമധികം അറസ്റ്റിലായത് ബംഗ്ലാദേശികളാണ്, 20557 പേർ. മൊത്തം അറസ്റ്റിലായവരുടെ 76.6 ശതമാനമാണിത്. 3285 പാകിസ്താൻ സ്വദേശികളും 1955 ഇന്ത്യക്കാരും അറസ്റ്റിലായവരിൽ പെടും. 1040 പേർ മറ്റ് രാജ്യക്കാരാണ്.
പിടിയിലായവരിൽ 15,674 പേർ തൊഴിലുടമയിൽനിന്ന് ഒളിച്ചോടിയവരും 9567 പേർ തൊഴിൽ നഷ്ടപ്പെട്ടവരുമാണ്. 1596 പേർ വിസിറ്റ്-ടൂറിസ്റ്റ് വിസകളിൽ രാജ്യത്ത് പ്രവേശിച്ച് അനധികൃതമായി ജോലി ചെയ്തവരാണ്. 24,146 പേർ വാണിജ്യ മേഖലയിൽ തൊഴിലെടുത്തിരുന്നവരും 2691 പേർ ഗാർഹിക മേഖലയിൽ തൊഴിലെടുത്തിരുന്നവരുമാണെന്ന് കണക്കുകൾ പറയുന്നു.
2016ൽ 1,942,008 വിദേശ തൊഴിലാളികളാണ് സ്വകാര്യ മേഖലയിൽ ജോലിയെടുത്തിരുന്നത്. കഴിഞ്ഞ വർഷം ഇത് 1,924,839 ആയി കുറഞ്ഞു. 17,169 പേരുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തുള്ള വിദേശ തൊഴിലാളികളിൽ 1,663,531 പേർ പുരുഷന്മാരാണ്. പുരുഷന്മാരിൽ കൂടുതൽ പേരും നിർമാണമേഖല, ഉൽപാദന, ഫുഡ് സർവിസ് മേഖലകളിലാണ് തൊഴിലെടുക്കുന്നത്. സ്ത്രീകളാകെട്ട വിദ്യാഭ്യാസം, ആരോഗ്യം, റീെട്ടയിൽ മേഖലകളിലാണ് ജോലിയെടുക്കുന്നത്. 365,971 വിദേശികളെ പുതുതായി ജോലിക്ക് എടുത്തപ്പോൾ 368,253 പേർ രാജ്യം വിട്ടതായും കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
