Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ...

മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ മ​ല​യാ​ളി​ക​ൾ​ക്ക് പൊ​ലീ​സി​െൻറ ആ​ദ​രം

text_fields
bookmark_border
മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ മ​ല​യാ​ളി​ക​ൾ​ക്ക്  പൊ​ലീ​സി​െൻറ ആ​ദ​രം
cancel
camera_alt???????, ????????, ????????? ?????????? ????????? ?????????????????? ?????????? ???????? ?????????????? ???????????? ??? ????????????????????

മ​സ്​​ക​ത്ത്​: മോ​ഷ​ണ​ശ്ര​മം ത​ട​യു​ക​യും സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട്​ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ഒാ​ടി​ച്ചി​ട്ട്​ പി​ടി​കൂ​ടു​ക​യും​ചെ​യ്​​ത മ​ല​യാ​ളി​ക​ൾ​ക്ക്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​​െൻറ ആ​ദ​രം. മ​ക്ക ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി റ​ഇൗ​സ്, ക​ണ്ണൂ​ർ തി​ല്ല​േ​ങ്ക​രി സ്വ​ദേ​ശി നൗ​ഷാ​ദ്, കോ​ഴി​ക്കോ​ട്​ വ​ട​ക​ര സ്വ​ദേ​ശി ​രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ്​ ആ​ദ​രി​ച്ച​ത്.

ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ്​ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ല്ല അ​ൽ ഗൈ​ലാ​നി ഇ​വ​ർ​ക്ക്​ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. കു​റ്റ​കൃ​ത്യം ത​ട​യു​ന്ന​തി​ന്​ പ​ങ്കു​വ​ഹി​ച്ച​തി​നാ​ണ്​ ഇ​വ​രെ ആ​ദ​രി​ച്ച​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. കു​റ്റ​വാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​ന്​ ഇ​വ​ർ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്​​തു. ത​ർ​മ​ത്തി​ലെ മ​ക്ക ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ലെ പ്ര​ധാ​ന വാ​തി​ലി​​െൻറ പൂ​ട്ട്​ പൊ​ട്ടി​ച്ചാ​ണ്​ പ്ര​തി​ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. പി​റ്റേ​ദി​വ​സ​ത്തേ​ക്ക്​ സാ​ധ​ന​ങ്ങ​ൾ ഒ​രു​ക്കി​വെ​ക്കു​ന്ന ഡ്യൂ​ട്ടി​യാ​യി​രു​ന്നു റ​ഇൗ​സി​നും നൗ​ഷാ​ദി​നും രാ​ജേ​ഷി​നും.

ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്ത്​ ജോ​ലി​ചെ​യ്​​തു​കൊ​ണ്ടി​രു​ന്ന ഇ​വ​ർ ശ​ബ്​​ദം കേ​ട്ട്​ മു​ൻ​വ​ശ​ത്തേ​ക്ക്​ എ​ത്തി​യ​പ്പോ​ഴാ​ണ്​ മോ​ഷ്​​ടാ​ക്ക​ളെ ക​ണ്ട​ത്. ക​ട​യി​ൽ ആ​ളു​ണ്ടെ​ന്ന്​ ക​ണ്ട മോ​ഷ്​​ടാ​ക്ക​ൾ മു​ൻ​വ​ശ​ത്തെ വാ​തി​ലി​​െൻറ ചി​ല്ല്​ സി​നി​മാ​സ്​​റ്റൈ​ലി​ൽ ഇ​ടി​ച്ചു​പൊ​ട്ടി​ച്ച്​ പു​റ​ത്തേ​ക്ക്​ ചാ​ടി​യോ​ടി. പി​ന്നാ​ലെ​യോ​ടി​യ മൂ​വ​ർ​ക്കും പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പി​ടി​കി​ട്ടി. ഇ​തി​നി​ടെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ എ​ത്തി. പി​ടി​യി​ലാ​യ​യാ​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ചാ​ണ്​ ര​ണ്ടാ​മ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ മൂ​ന്നു​ മാ​സ​ത്തി​നി​ടെ ഇ​ത്​ മൂ​ന്നാം​ത​വ​ണ​യാ​ണ്​ ത​ർ​മ​ത്ത്​ മ​ക്ക ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ക്കു​ന്ന​ത്. ഒ​രു ത​വ​ണ പ​ണം ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ച്ച​യാ​യ മോ​ണ​ശ്ര​മ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രും ജാ​ഗ്ര​ത​യി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് മോ​ഷ​ണ​ശ്ര​മം ത​ട​യാ​നും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നും സാ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story