Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅടുത്ത 15...

അടുത്ത 15 വര്‍ഷത്തേക്കുള്ള എണ്ണസമ്പത്ത് രാജ്യത്ത് സുലഭം –സാലെം നാസര്‍ അല്‍ ഒൗഫി

text_fields
bookmark_border
അടുത്ത 15 വര്‍ഷത്തേക്കുള്ള എണ്ണസമ്പത്ത് രാജ്യത്ത് സുലഭം –സാലെം നാസര്‍ അല്‍ ഒൗഫി
cancel

മസ്കത്ത്: അടുത്ത 15 വര്‍ഷത്തേക്കുള്ള എണ്ണസമ്പത്ത് രാജ്യത്തുണ്ടെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍സെക്രട്ടറി സാലെം നാസര്‍ അല്‍ ഒൗഫി. ഒമാന്‍െറ തന്ത്രപ്രധാനമായ എണ്ണശേഖരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എന്ന തോതില്‍ ഉല്‍പാദനം നടത്തിയാല്‍ നിലവിലുള്ള എണ്ണശേഖരം 15 വര്‍ഷം വരെ നീണ്ടുനില്‍ക്കുമെന്ന് അല്‍ ഒൗഫി പറഞ്ഞു. ഒപെക്ക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം നിലവില്‍ എണ്ണയുല്‍പാദനത്തില്‍ കുറവുവരുത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 9.7 ലക്ഷം ബാരല്‍ എന്ന തോതിലാണ് എണ്ണയുല്‍പാദനം നടക്കുന്നത്. എണ്ണയുടെ ആവശ്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ 300 ദശലക്ഷം ബാരലിന്‍െറ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഇതനുസരിച്ച് ഒപെക് രാഷ്ട്രങ്ങളുമായി പുതിയ ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്. വിതരണവും ആവശ്യവും കണക്കിലെടുത്തുള്ള സംതുലനാവസ്ഥയില്‍ ഉല്‍പാദനത്തെ എത്തിക്കും. എണ്ണവില ഇതോടെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ഒൗഫി പറഞ്ഞു. പ്രകൃതി വാതകത്തിന്‍െറ ആദ്യഘട്ട ഉല്‍പാദനം ആഗസ്റ്റില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 

500 ദശലക്ഷം ക്യുബിക് മീറ്റര്‍ ഗ്യാസാകും ആദ്യഘട്ടത്തില്‍ ഉല്‍പാദിപ്പിക്കുക. രണ്ടാം ഘട്ട ഉല്‍പാദനം ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ആരംഭിക്കും. മൂന്നാംഘട്ട ഉല്‍പാദനം 2020ഓടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഇതോടെ, ദുകം പ്രത്യേക സാമ്പത്തിക മേഖലക്ക് രാജ്യത്തിന്‍െറ സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ക്ക് വേണ്ട മുഴുവന്‍ ഊര്‍ജവും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ദുകമില്‍ 2019 അവസാനത്തോടെ പ്രകൃതിവാതകം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി പുരോഗമിക്കുന്നത്. ഇറാനില്‍നിന്ന് ഒമാനിലേക്ക് വാതകം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പൈപ്പ്ലൈന്‍ പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 

എണ്ണ- പ്രകൃതി വാതക മേഖലയിലെ സ്വദേശികളുടെ തൊഴില്‍ പരിശീലനവും സ്വദേശിവത്കരണം ഉയര്‍ത്തുന്നതിനുള്ള മന്ത്രാലയത്തിന്‍െറ ശ്രമങ്ങളും പതിവുപോലെ തുടരുകയാണ്. നിലവില്‍ ഈ രംഗത്ത് 75 മുതല്‍ 78 ശതമാനം വരെയാണ് സ്വദേശിവത്കരണത്തിന്‍െറ തോത്. എണ്ണവിലയിടിവിന്‍െറ ഫലമായി ഈ മേഖലയിലെ ജോലിക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നതായ പ്രചാരണങ്ങളെയും അണ്ടര്‍ സെക്രട്ടറി നിഷേധിച്ചു. ഇത് ഊതിപ്പെരുപ്പിച്ച കണക്കുകള്‍ മാത്രമാണ്. പിരിച്ചുവിടപ്പെട്ട 3700 സ്വദേശികളെ കഴിഞ്ഞവര്‍ഷം മന്ത്രാലയം ഇടപെട്ട് തിരിച്ചെടുപ്പിച്ചു. കരാറുകളുടെ കാലാവധി തീരുന്നതും തൊഴില്‍ നഷ്ടവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ട് നില്‍ക്കുന്നതായും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. 

ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിഭാഗങ്ങളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അല്‍ ഒൗഫി പറഞ്ഞു. നിലവില്‍ ഊര്‍ജ ഉല്‍പാദനവും ഉപഭോഗവും നിരീക്ഷിക്കാനും നിയന്ത്രിക്കാനും എണ്ണ പ്രകൃതി വാതക മന്ത്രാലയം, വൈദ്യുതി ജല പൊതു അതോറിറ്റി, അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി റെഗുലേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളാണ് ഒന്നാക്കേണ്ടത്. 

ആവശ്യത്തിന് എണ്ണ സമ്പത്ത് ഉണ്ടെങ്കിലും ബദല്‍ ഊര്‍ജ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്.  നിലവിലെ സാങ്കേതിക പുരോഗതി അത്തരം കണ്ടത്തെലിന്‍െറ ആവശ്യകത വര്‍ധിപ്പിക്കുന്നു. എണ്ണക്ക് ഒപ്പം ബദല്‍ ഊര്‍ജം  കൂടിയാകുന്നത് രാജ്യത്തിന്‍െറ ശോഭനമായ ഭാവിക്ക് സഹായകമാകുമെന്നും അല്‍ ഒൗഫി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman oil
Next Story