ഇന്ധനവില വര്‍ധനവില്‍നിന്ന് ചെറിയ ആശ്വാസം: എം91 ഗ്രേഡ് പെട്രോളിന് വില വര്‍ധനയില്ല
text_fieldsമസ്കത്ത്: ഇന്ധന വിലവര്‍ധനവ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ചെറിയ ആശ്വാസം പകര്‍ന്ന് മന്ത്രിസഭ കൗണ്‍സില്‍. എം91 ഗ്രേഡ് പെട്രോളിന് വില വര്‍ധിപ്പിക്കുന്നില്ളെന്ന് മന്ത്രിസഭ കൗണ്‍സില്‍ അറിയിച്ചു.
താല്‍ക്കാലിക അടിസ്ഥാനത്തിലാണ് വില വര്‍ധനവ് ഒഴിവാക്കാനുള്ള തീരുമാനം. ഫെബ്രുവരിയിലെ നിരക്കിലാകും എം91ന്‍െറ വില നിജപ്പെടുത്തുക. വിലവര്‍ധനവുമൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസംപകരാന്‍ ബദല്‍ സംവിധാനം നിലവില്‍വരുന്നത് വരെ നിശ്ചിത വില എന്ന സമ്പ്രദായം തുടരാനാണ് കൗണ്‍സിലിന്‍െറ നിര്‍ദേശം.
ആഗോള എണ്ണവില മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സമൂഹത്തിന്‍െറ വിവിധ തലങ്ങളിലുള്ളവരെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍െറ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രിസഭ കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു. ആഗോള ഇന്ധനവില വര്‍ധനവിന്‍െറ ആഘാതത്തില്‍നിന്ന് അര്‍ഹതപ്പെട്ട പൗരന്മാരെ സംരക്ഷിക്കുന്നതിനുവേണ്ട സംവിധാനത്തിന് രൂപംനല്‍കാന്‍ എണ്ണവില വര്‍ധനവിന്‍െറ ചുമതലയുള്ള കമ്മിറ്റിയോട് മന്ത്രിസഭ കൗണ്‍സില്‍ നിര്‍ദേശിച്ചു. ഈ സംവിധാനം യാഥാര്‍ഥ്യമാകുംവരെ എം91ന് ഫെബ്രുവരിയിലെ വില ഈടാക്കിയാല്‍ മതിയെന്നും കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതിമാസ ഇന്ധനവില വര്‍ധനവ് സമൂഹത്തിലെ സാധാരണക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി വേണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു.
സാമ്പത്തികപ്രതിസന്ധിയും അത് പരിഹരിക്കുന്നതിനുള്ള നടപടികളും സമൂഹത്തിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പഠിക്കാന്‍ രൂപവത്കരിച്ച കമ്മിറ്റി പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ധനത്തിന് നിശ്ചിതവില ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചത്. ഇതില്‍ വര്‍ധനവുണ്ടാകുന്ന പക്ഷം അതിന്‍െറ ഭാരം സര്‍ക്കാര്‍ വഹിക്കണമെന്നുമാണ് കമ്മിറ്റിയുടെ നിര്‍ദേശം.
ഇത് ശൂറ കൗണ്‍സില്‍ ബുധനാഴ്ച പരിഗണനക്കെടുക്കാനിരിക്കെയാണ് മന്ത്രിസഭ കൗണ്‍സിലിന്‍െറ തീരുമാനം. 2016 ജനുവരി പകുതിയോടെയാണ് ഒമാന്‍ ഇന്ധനവില നിയന്ത്രണം നീക്കിയത്. കുതിച്ചുയരുന്ന ബജറ്റ് കമ്മി നിയന്ത്രിക്കുകയായിരുന്നു സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.
ഒരുവര്‍ഷത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും 50 ശതമാനത്തിലേറെയാണ് വിലയുയര്‍ന്നത്. എം91ന് ലിറ്ററിന് 186 ബൈസയും എം95ന് 196 ബൈസയും ഡീസലിന് 205 ബൈസയുമാണ് ഈ മാസത്തെ നിരക്ക്.
നിലവില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവിലയുള്ളത്. ഇന്ധനവിലയിലെ വര്‍ധനവിന്‍െറ ഫലമായി കഴിഞ്ഞ ഏതാനും മാസങ്ങളായി പണപെരുപ്പ നിരക്കിലടക്കം വര്‍ധനവുണ്ടായിരുന്നു. ഗതാഗത ചെലവിലെ വര്‍ധനവാണ് പണപെരുപ്പത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
