Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആഗോള നാവിക പരേഡിൽ...

ആഗോള നാവിക പരേഡിൽ പ​​ങ്കെ​ടു​ത്ത് ഒ​മാ​ൻ നാ​വി​ക​സേ​ന​യു​ടെ ‘സ​ദ​ഹ്’

text_fields
bookmark_border
ആഗോള നാവിക പരേഡിൽ പ​​ങ്കെ​ടു​ത്ത് ഒ​മാ​ൻ നാ​വി​ക​സേ​ന​യു​ടെ ‘സ​ദ​ഹ്’
cancel
camera_alt

ഒ​മാ​ന്റെ ‘സ​ദ​ഹ്’ നാ​വി​ക ക​പ്പ​ൽ

മ​സ്ക​ത്ത്: ഇ​ന്ത്യ​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തി​ൽ ന​ട​ന്ന ആ​ഗോ​ള നാ​വി​ക പ​രേ​ഡി​ൽ ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ന്റെ ‘സ​ദ​ഹ്’ നാ​വി​ക ക​പ്പ​ൽ പ​ങ്കെ​ടു​ത്തു. 74 രാ​ജ്യ​ങ്ങ​ൾ നാ​വി​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യി​ൽ​നി​ന്ന് ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ഐ.​എ​ൻ.​എ​സ് വി​ക്രാ​ന്ത് ഉ​ൾ​പ്പെ​ടെ 45 ക​പ്പ​ലു​ക​ളും, ഒ​മാ​ൻ ഉ​ൾ​പ്പെ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 19 യു​ദ്ധ​ക്ക​പ്പ​ലു​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 71 ക​പ്പ​ലു​ക​ൾ പ​രേ​ഡി​ന്റെ ഭാ​ഗ​മാ​യി. ഇ​ന്ത്യ​ക്കും ഒ​മാ​നു​മി​ട​യി​ലെ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളു​ടെ ആ​ഴ​വും പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളും സം​യു​ക്ത അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന പ​ര​സ്പ​ര നാ​വി​ക സ​ഹ​ക​ര​ണ​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ‘സ​ദ​ഹ്’ നാ​വി​ക ക​പ്പ​ലി​ന്റെ പ​രേ​ഡി​ലെ സാ​ന്നി​ധ്യ​മെ​ന്ന് സു​ൽ​ത്താ​നേ​റ്റി​ന്റെ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ഐ.​എ​ൻ.​എ​സ് സു​മേ​ധ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യു​ടെ സു​പ്രീം ക​മാ​ൻ​ഡ​റാ​യ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നാ​വി​ക പ​രേ​ഡ് വീ​ക്ഷി​ച്ചു.

യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ​യും അ​ന്ത​ർ​വാ​ഹി​നി​ക​ളു​ടെ​യും പ്ര​ക​ട​നം, നാ​വി​ക വി​മാ​ന​ങ്ങ​ളു​ടെ ഫ്ലൈ​പാ​സ്റ്റ്, മ​റൈ​ൻ ക​മാ​ൻ​ഡോ​ക​ളു​ടെ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ ച​ട​ങ്ങി​ന് മാ​റ്റേ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Oman Navy's 'Sadah' participates in global naval parade
Next Story