നാഷനൽ യൂനിവേഴ്സിറ്റി പുതിയ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു
text_fieldsഅർഹരായവർക്ക് സാമ്പത്തിക പിന്തുണ, ഫീസ് ഒഴിവാക്കി നൽകൽ തുടങ്ങിയ ആനുകൂല്യങ്ങളു ം നൽകും
മസ്കത്ത്: നാഷനൽ യൂനിവേഴ്സിറ്റിയിൽ ‘മൈ യൂനിവേഴ്സിറ്റി, നാഷനൽ യൂനിവേ ഴ്സിറ്റി’ കാമ്പയിന് തുടക്കമായി. കാമ്പയിന് കീഴിൽ ഇൗ വർഷം വിവിധ ബിരുദ, ബിരുദാനന്ത ര കോഴ്സുകൾക്ക് പ്രവേശനം നേടുന്നവരിൽ അർഹരായവർക്ക് സ്കോളർഷിപ്പുകൾ, സാമ്പത്തിക പിന്തുണ, ഫീസ് ഒഴിവാക്കി നൽകൽ തുടങ്ങിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ജനറൽ കാറ്റഗറിക്ക് പുറമെ വിദേശ വിദ്യാർഥികൾ, സാമൂഹിക സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള വിദ്യാർഥികൾ എന്നിവർക്ക് സ്കോളർഷിപ്പുകൾ നൽകും. മെഡിസിൻ, ഫാർമസി, ഹെൽത്ത് സയൻസ്, എൻജിനീയറിങ് വിദ്യാർഥികൾക്ക് ഇൗ ആനുകൂല്യം ലഭിക്കും.
ഒപ്പം, കായികമേഖലയിൽ മികവ് തെളിയിക്കുന്നവർക്കും സ്കോളർഷിപ്പ് ഉണ്ടാകുമെന്ന് വൈസ് ചാൻസലർ പ്രഫ. സൈമൺ റിച്ചാർഡ് ജോൺസ് പറഞ്ഞു. വിദേശ വിദ്യാർഥികളുടെ സ്കോളർഷിപ്പിന് കീഴിൽ ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവ് നൽകും. സർവകലാശാലയിൽ പഠിക്കുന്നവരുടെ സഹോദരങ്ങൾക്ക് 15 ശതമാനം ഫീസ് ഒഴിവാക്കി നൽകും. സാമൂഹിക സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള വിദ്യാർഥികൾക്ക് ഭാഗികമായ ഫീസ് ഇളവാണ് നൽകുകയെന്നും ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദേശ സർവകലാശാലകളുമായി ചേർന്ന് വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സാലിം ബിൻ ഖാമിസ് അൽ അറൈമി, അസി.വൈസ് ചാൻസലർ (ഫിനാൻഷ്യൽ അഫയേഴ്സ്) പ്രഫ.എം.ബി നായർ, അസി.വൈസ് ചാൻസലർ ഡോ. എ. നിസാമുദ്ദീൻ അഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
