പ്രൗഢഗംഭീരമായി ഒമാൻ നാഷനൽ യൂനിവേഴ്സിറ്റി ബിരുദദാനം
text_fieldsമസ്കത്ത്: നാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി 2023-24 വർഷത്തെ ബിരുദദാനം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ പ്രൗഢഗംഭീരമായി നടന്നു. എൻഡോവ്‌മെന്റ്സ് ആൻഡ് റിലീജിയസ് മന്ത്രിഡോ. മുഹമ്മദ് ബിൻ സഈദ് ബിൻ ഖൽഫാൻ അൽ മമാരി ബിരുദദാന ചടങ്ങിന് നേതൃത്വം നൽകി. മെഡിസിൻ, ഫാർമസി, എൻജനീയറിങ്, മാരിടൈം സ്റ്റഡീസ് എന്നീ മേഖലകളിൽനിന്ന് 817 വിദ്യാർഥികളാണ് ബിരുദം കരസ്ഥമാക്കിയത്.
ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. പി. മുഹമ്മദ് അലി സ്വാഗതം പറഞ്ഞു. വൈസ് ചാൻസലർ ഡോ. അലി അൽ ബിമാനി അഭിനന്ദന സന്ദേശം നൽകി. യു.എസ്.എയിലെ വെസ്റ്റ് വിർജീനിയ യൂണിവേഴ്‌സിറ്റിയുടെ ഗ്ലോബൽ എൻഗേജ്‌മെന്റ് ഡയറക്ടർ ഡോ. ക്രിസ്റ്റഫർ മാർട്ടിൻ, യു.കെയിലെ ഗ്ലാസ്‌ഗോ കാലിഡോണിയൻ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ഇയാൻ കാമറൂൺ, യു.എസ്.എയിലെ സൗത്ത് കരോലിന യൂനിവേഴ്‌സിറ്റിയിലെ ഡോ. ഹൊസൈൻ ഹജ് ഹരിരി എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സലിം അൽ അറൈമി നന്ദി പറഞ്ഞു.കൂടുതൽ മാർക്ക് കരസ്ഥമാക്കിയവർക്ക് ശെയ്ഖ് സലിം അൽ ഫന്ന അൽ അറൈമി അവാർഡ്, അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച 12 പേർക്ക് ഡോ. പി. മുഹമ്മദ് അലി അക്കാദമിക് എക്‌സലൻസ് അവാർഡ്, പരേതനായ മുഹമ്മദ് ബിൻ റാഷിദ് അൽ ഫന്ന അൽ അറൈമിയുടെ ഓർമക്കായി ഏർപ്പെടുത്തിയ സിറ്റീസൺഷിപ്പ് അവാർഡുകളും കൈമാറി.മുഖ്യാതിഥി ഡോ. മുഹമ്മദ് ബിൻ സഈദ് ബിൻ ഖൽഫാൻ അൽ-മമാരിയാണ് അവാർഡ് സമ്മാനിച്ചത്. ഡയറക്ടർ ബോർഡ് അംഗങ്ങളായ മിസ് ഫദ്‌വ അൽ ഫന്ന അൽ അറൈമി, മിസ് ബുദൂർ അൽ ഫന്ന അൽ അറൈമി, മിസ് ഖുലൂദ് അൽ ഫന്ന അൽ അറൈമി, മിസ് മൊഹിയുദ്ദീൻ മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.
മെഡിസിൻ, ഫാർമസി, എൻജിനീയറിങ്, മാരിടൈം സ്റ്റഡീസ് എന്നീ മേഖലകളിൽ 12,000ത്തിലധികം പ്രഫഷണലുകളെ സംഭാവന നൽകാൻ ഇതിനകം നാഷണൽ യൂണിവേഴ്സിറ്റിക്ക് സാധിച്ചിട്ടുണ്ട്.ഇവരിൽ പലരും വിദേശത്തും സ്വദേശത്തുമായി ഉന്നതപദവികളി ജോലി ചെയ്യുന്നവരാണ്. 2018ൽ ആണ് സ്വകാര്യ സർവ്വകലാശാലയായി നാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

