Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാഷനല്‍ മ്യൂസിയം ഇനി...

നാഷനല്‍ മ്യൂസിയം ഇനി എല്ലാ ദിവസവും

text_fields
bookmark_border
നാഷനല്‍ മ്യൂസിയം ഇനി എല്ലാ ദിവസവും
cancel

മസ്കത്ത്: ഒമാന്‍ നാഷനല്‍ മ്യൂസിയം ഇനി ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 30ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത മ്യൂസിയം ഇതിനകം സ്വദേശികള്‍ക്കുപുറമെ വിദേശികളെയും വിനോദസഞ്ചാരികളെയും ഏറെ ആകര്‍ഷിച്ചിരുന്നു. ആഴ്ചയില്‍ നാലുദിവസം മാത്രമാണ് ഇതുവരെ മ്യൂസിയം പ്രവര്‍ത്തിച്ചിരുന്നത്. 
സുല്‍ത്താനേറ്റിന്‍െറ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന ആറായിരത്തോളം പൈതൃക വസ്തുക്കളുടെ ശേഖരം ഒരുക്കിയിട്ടുള്ള ദേശീയ മ്യൂസിയം പഴയ മസ്കത്തില്‍ അല്‍ ആലം കൊട്ടാരത്തിന് എതിര്‍വശത്തായാണ് സ്ഥിതി ചെയ്യുന്നത്. ആദിമ മനുഷ്യന്‍ തീകത്തിക്കാന്‍ ഉപയോഗിച്ചിരുന്ന കല്ലാണ് ഇവിടത്തെ ഏറ്റവും പഴക്കമേറിയ വസ്തു. 
ഒമാനില്‍ ഇതുവരെ കണ്ടത്തെിയ ഏറ്റവും പഴക്കമേറിയ മനുഷ്യനിര്‍മിത വസ്തുവായ ഇതിന് 200 ദശലക്ഷം വര്‍ഷത്തിന്‍െറ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. സുല്‍ത്താന്‍ ഖാബൂസ് അധികാരമേറ്റപ്പോള്‍ ഉപയോഗിച്ച ആദ്യ സിംഹാസനമടക്കം ആധുനിക ഒമാന്‍െറ ചരിത്രം വരെ എത്തിനില്‍ക്കുന്ന വിലമതിക്കാനാകാത്ത നിരവധി വസ്തുക്കളാണ് നാലായിരം സ്ക്വയര്‍ മീറ്ററില്‍ ഒരുക്കിയിട്ടുള്ള മ്യൂസിയത്തില്‍ സ്ഥിതിചെയ്യുന്നത്. 
ഭൂമിയും ജനങ്ങളും, കടല്‍ ചരിത്രം, ആയുധങ്ങളും പടച്ചട്ടകളും, നാഗരികതകളുടെ നിര്‍മിതി, അഫ്ലാജ്, നാണയങ്ങള്‍,  പുരാതന ചരിത്രം, ഒമാനും ലോകവും നവോത്ഥാനം, വിലമതിക്കാനാകാത്ത പൈതൃകം തുടങ്ങിയ വിഭാഗങ്ങളിലായി 14 പ്രദര്‍ശന ഹാളുകള്‍ ഇവിടെയുണ്ട്. സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും ഒരു റിയാല്‍ വീതമാണ് പ്രവേശന ഫീസ്. ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ രണ്ടു റിയാലും വിദേശ സഞ്ചാരികള്‍ അഞ്ചു റിയാലും നല്‍കണം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman national museum
Next Story