ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍
text_fieldsകലാലയം സാംസ്‌കാരിക വേദി ഒമാന്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്‌കത്ത്: കലാലയം സാംസ്‌കാരിക വേദി ഒമാന്‍ സംഘടിപ്പിക്കുന്ന 14ാമത് നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് അല്‍ ഹൈല്‍ പ്രിന്‍സ് പാലസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
‘പ്രവാസം: ചരിത്രമെഴുതിയ പ്രയാണങ്ങള്‍’ എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്. സാഹിത്യ ചര്‍ച്ചകള്‍, സാംസ്കാരിക സദസ്സുകള്‍, സാഹിത്യോത്സവ് അവാര്‍ഡ് തുടങ്ങിയവും നടക്കും.
കവിത പാരായണം, സോഷ്യല്‍ ട്വീറ്റ്, മാപ്പിളപ്പാട്ട്, ഉർദു ഗാനം, നശീദ, ഖവാലി, ദഫ് മുട്ട്, ഹൈക്കു ഉള്‍പ്പെടെ 80 ഇനങ്ങളിലായി 11 സോണുകളില്‍ നിന്ന് മുന്നൂറിലധികം മത്സരാർഥികള്‍ പങ്കെടുക്കും.
യൂനിറ്റ്, സെക്ടര്‍ സാഹിത്യോത്സവങ്ങള്‍ക്ക് ശേഷം മസ്‌കത്ത്, ബൗഷര്‍, സീബ്, ബര്‍ക, ജഅലാന്‍, ബുറൈമി, സുഹാര്‍, ഇബ്ര, നിസ്‌വ, സലാല, സൂര്‍ എന്നീ 11 സോണ്‍ സാഹിത്യോത്സവങ്ങളും കഴിഞ്ഞാണ് പ്രതിഭകള്‍ സീബില്‍ എത്തുക. പങ്കെടുക്കുന്നവർ 9481 7292, 96561016 നമ്പറുകളില്‍ രജിസ്‌ട്രേഷന് ബന്ധപ്പെടാം.
നാഷനല്‍ സാഹിത്യോത്സവ് വിജയത്തിനായി ബി.കെ. അബ്ദുല്‍ ലത്തീഫ് ഹാജി ചെയര്‍മാനും ഹബീബ് അഷ്‌റഫ് കണ്‍വീനറുമായി സ്വാഗത സംഘം പ്രവര്‍ത്തിക്കുന്നു.
വൈസ് ചെയര്‍മാന്‍: ഇസ്മാഈല്‍ സഖാഫി കാളാട്, നജീബ് മണക്കാടൻ, സമീര്‍ ഉസ്മാന്‍, നിസാം കതിരൂര്‍, ജമാലുദ്ദീന്‍ ലത്തീഫി, ഡോ. ജാബിര്‍ ജലാലി, അബ്ദുല്‍ ഖാദര്‍ ഹാജി പെരളശ്ശേരി, പി.സി.കെ. ജബ്ബാര്‍, റഫീഖ് ധര്‍മടം, ഉസ്മാന്‍ ഹൈല്‍, ഖാരിജത് എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികള്‍.
വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബി.കെ. അബ്ദുല്‍ ലത്തീഫ് ഹാജി കെ.വി ഗ്രൂപ്, ജനറല്‍ കണ്‍വീനര്‍ ഹബീബ് അഷ്‌റഫ്, ആര്‍.എസ്.സി നാഷനല്‍ ജനറല്‍ സെക്രട്ടറി മുനീബ് കൊയിലാണ്ടി, എക്‌സിക്യൂട്ടിവ് സെക്രട്ടറി വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ, സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, ഖാസിം മഞ്ചേശ്വരം, മിസ്അബ് കൂത്തുപറമ്പ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

