ഒമാൻ നാഷനൽ കളരിപ്പയറ്റ് ടീം മബേല ജേതാക്കൾ
text_fieldsഒമാൻ കളരി സംഘം സംഘടിപ്പിച്ച നാഷനൽ തല കളരി ചാമ്പ്യൻഷിപ്പിൽനിന്ന്
മസ്കത്ത്: ഒമാൻ കളരി സംഘം സംഘടിപ്പിച്ച നാഷനൽ തല കളരി ചാമ്പ്യൻഷിപ്പിൽ ടീം മബേല വിജയ കിരീടം ചൂടി.വിവിധ ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ റൂവി, അൽ ഖുവൈർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ക്യാപ്റ്റൻ ജമാൽ ആൽ കൽബാനി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഒമാൻ കളരി സംഘം ഹെഡ് ട്രെയ്നർ അബ്ദുൽ അസീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ ബാലൻ, അയൺ മാൻ 2025 അൻവർ മലപ്പുറം തുടങ്ങിയവർ പങ്കെടുത്തു. അജി ഹരിപ്പാട് സ്വാഗതവും മുബഷിർ കോട്ടക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

