Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ദേശീയദിനാഘോഷം...

ഒമാൻ ദേശീയദിനാഘോഷം ഇന്ന്

text_fields
bookmark_border
ഒമാൻ ദേശീയദിനാഘോഷം ഇന്ന്
cancel
മ​സ്​​ക​ത്ത്​: സു​ൽ​ത്താ​നേ​റ്റ്​ ഒാ​ഫ്​ ഒ​മാ​ൻ ഇ​ന്ന്​ 49ാമ​ത്​ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കും. രാ​ജ്യ​ത്തെ ആ ​ധു​നി​ക യു​ഗ​ത്തി​ലേ​ക്ക്​ ന​യി​ച്ച പ്രി​യ ഭ​ര​ണാ​ധി​കാ​രി​യോ​ടു​ള്ള കൂ​റ്​ പ്ര​ഖ്യാ​പി​ച്ച്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ റാ​ലി​ക​ളും പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​ങ്ങ​ളും ന​ട​ക്കും. ആ​ഴ്​​ച​ക​ൾ നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​ണ്​ ഇ​ന്ന്​ തു​ട​ക്ക​മാ​വു​ക.
സൈ​നി​ക പ​രേ​ഡി​ന്​ സു​ൽ​ത്താ​ൻ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന വാ​ർ​ത്ത ആ​ഘോ​ഷ ഒ​രു​ക്ക​ങ്ങ​ൾ​ക്ക്​ ആ​വേ​ശം പ​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​ക്കു​റി ബാ​ത്തി​ന​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ പ​രേ​ഡ്. മു​സ​ന്ന​യി​ലെ സൈ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ നേ​വ​ൽ​ബേ​സി​ൽ ന​ട​ക്കു​ന്ന സാ​യു​ധ​സേ​ന പ​രേ​ഡി​ൽ സ​ർ​വ​സൈ​ന്യാ​ധി​പ​ൻ കൂ​ടി​യാ​യ സു​ൽ​ത്താ​ൻ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. പ​രേ​ഡ് ന​ട​ക്കു​ന്ന​ത് മു​ൻ​നി​ർ​ത്തി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ബൈ​ത്തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന്​ നേ​വ​ൽ​ബേ​സ് വ​രെ റോ​ഡി​​െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മ​സ്​​ക​ത്തി​ൽ അ​ൽ​ഖൂ​ദി​ലും അ​മി​റാ​ത്തി​ലും ദോ​ഫാ​റി​ൽ സ​ലാ​ല​യി​ലും ഇ​ന്ന്​ രാ​ത്രി എ​ട്ടു​മു​ത​ൽ വെ​ടി​ക്കെ​ട്ട്​ ന​ട​ക്കും. ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച്​ 332 ത​ട​വു​കാ​ർ​ക്ക്​ സു​ൽ​ത്താ​ൻ മാ​പ്പു​ന​ൽ​കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ വെ​ള്ളി​യാ​ഴ്​​ച അ​റി​യി​ച്ചു. ഇ​തി​ൽ 142 പേ​ർ വി​ദേ​ശി​ക​ളാ​ണ്. ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച്​ സു​ൽ​ത്താ​ന്​ മ​ന്ത്രി​മാ​രും വി​വി​ധ രാ​ഷ്​​ട്ര​നേ​താ​ക്ക​ളും ആ​ശം​സ​ക​ൾ നേ​ർ​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman national day
News Summary - oman national day
Next Story