ഒമാൻ ദേശീയ ദിനം: നവംബർ 25, 26 തീയതികളിൽ പൊതുഅവധി
text_fieldsമസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ 56-ആമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. നവംബർ 25, 26 ദിവസങ്ങളിലായിരിക്കും ഔദ്യോഗിക അവധി. ഇതിനൊപ്പം വാരാന്ത്യ അവധിദിനങ്ങളായ വെള്ളി, ശനി ദിവസങ്ങൾ കൂടി ചേരുന്നതോടെയാണ് തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും.
പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് അവരുടെ വാർഷിക പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും പ്രാദേശിക-അന്തർദേശീയ പരിപാടികളുമായി അവധിദിനങ്ങൾ ഉൾപ്പെടാതിരിക്കാനും വേണ്ടി ഈ വർഷം മുതൽ വർഷാദ്യത്തിൽ തന്നെ അവധിദിനങ്ങളുടെ വിവരങ്ങൾ മന്ത്രിസഭ മുൻകൂട്ടി പ്രഖ്യാപിച്ചത്.
തൊഴിൽ മന്ത്രാലയത്തിന്റെ 2026-ലെ വാർഷിക കലണ്ടർ പ്രകാരം ഹിജ്റ മാസപ്പിറവി നിരീക്ഷിച്ച ശേഷം മാത്രം പ്രഖ്യാപിക്കുന്ന ഈദുൽ ഫിത്‌ർ, ഈദുൽ അദ്ഹ എന്നിവയൊഴികെയുള്ള മറ്റ് ഔദ്യോഗിക അവധിദിനങ്ങളും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ദേശീയ പൈതൃകവും സംസ്കാരവും ദേശീയതയും വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളോടെയും ആഘോഷങ്ങളോടെയുമാണ് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ദേശീയ ദിനം ആഘോഷിക്കുക.

