Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ദേശീയ ദിനാഘോഷവും നേതാക്കൾക്ക് സ്വീകരണവും

text_fields
bookmark_border
ഒമാൻ ദേശീയ ദിനാഘോഷവും നേതാക്കൾക്ക് സ്വീകരണവും
cancel

മസ്കത്ത്​: റൂവി കെ.എം.സി.സി ഒമാന്റെ 52ാം ദേശീയ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. റൂവി സൂഖിൽ പായസ വിതരണം നടത്തി. രാത്രി ഒമ്പത്​മണിക്ക് റൂവി കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ പുതുതായി തെരഞ്ഞെടുത്ത മസ്കത്ത്​ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കൾക്ക്സ്വീകരണം നൽകി. മസ്കത്ത്​ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി പി.എ.വി അബൂബക്കർ ഹാജി ഉദ്​ഘാടനം ചെയ്തു. പരിപാടിയിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ, കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി.കെ ഷമീർ , കേന്ദ്ര ഭാരവാഹികളായ അഷ്‌റഫ് കിണവക്കൽ ഷമീർ പാറയിൽ, എ.കെ.കെ തങ്ങൾ, നവാസ് ചെങ്കള, നൗഷാദ് കാക്കേരി, പി.ടി.പി ഹാരിസ്, ഹുസ്സൈൻ വയനാട്, ഉസ്‌മാൻ പന്തല്ലൂർ, ഇബ്രാഹിം ഒറ്റപ്പാലം തുടങ്ങിയവർ സംസാരിച്ചു ഒമാൻ ദേശീയ ദിനാഘോഷ ഭാഗമായി ഒമാനിൽ 35 വർഷം പ്രവാസജീവിതം നയിക്കുന്ന മജീദ് പഴയങ്ങാടി, തുണ്ടിയിൽ അമ്മദ് സാഹിബ്​ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇവർക്കുള്ള ഉപഹാരവും നൽകി. യോഗത്തിൽ റൂവി കെ.എം.സി.സി പ്രസിഡണ്ട് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അമീർ കാവനൂർ സ്വഗതവും ട്രഷറർ മുഹമ്മദ് വാണിമേൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman National Day celebration
Next Story