Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ-​ന​മീ​ബി​യ...

ഒ​മാ​ൻ-​ന​മീ​ബി​യ മ​ത്സ​രം ഒ​ന്ന്​ മു​ത​ൽ

text_fields
bookmark_border
Oman- namibia match (file)
cancel
camera_alt

ഒ​മാ​ൻ-​ന​മീ​ബി​യ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ (ഫ​യ​ൽ)

മ​സ്ക​ത്ത്​: ഒ​മാ​ൻ മ​റ്റൊ​രു അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് പ​ര​മ്പ​ര​ക്ക്​ കൂ​ടി വേ​ദി​യാ​വു​ന്നു. ഒ​മാ​നും ന​മീ​ബി​യ​യും ത​മ്മി​ൽ അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ളു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ അ​മീ​റാ​ത്തി​ലെ ഒ​മാ​ൻ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ലും യു.​എ​സി​ലു​മാ​യി ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ ര​ണ്ട്‌ ടീ​മു​ക​ൾ ത​മ്മി​ലു​ള്ള വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ഒ​മാ​നി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ. ര​ണ്ട്‌ ടീ​മു​ക​ൾ​ക്കും ലോ​ക ക​പ്പി​ന് ത​യാ​റെ​ടു​ക്കാ​നു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ കൂ​ടി​യാ​വും ഈ ​സീ​രീ​സ്. ഉ​ച്ച ക​ഴി​ഞ്ഞ് 2.30നാണ്​ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. ലോ​ക​ക​പ്പി​ൽ ശ​ക്ത​രാ​യ ഇം​ഗ്ല​ണ്ട് ആ​സ്ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ളോ​ടൊ​പ്പം ഗ്രൂ​പ്പ് ബി​യി​ലാ​ണ് ഒ​മാ​നും ന​മീ​ബി​യ​യും മ​ത്സ​രി​ക്കു​ന്ന​ത്.

സ്കോ​ട്ട്‌​ല​ൻ​ഡ് ആ​ണ് ഗ്രൂ​പ്പി​ലെ അ​ഞ്ചാ​മ​ത്തെ ടീം. ​കൗ​തു​ക​മെ​ന്നോ​ണം ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ മ​ത്സ​രം ഒ​മാ​നും ന​മീ​ബി​യ​യും ത​മ്മി​ലാ​ണ്. ജൂ​ൺ ര​ണ്ടി​ന്​ വെ​സ്റ്റ് ഇ​ൻഡീ​സി​ലെ ബാ​ർ​ബ​ഡോ​സി​ലാ​ണ് ഈ ​മ​ത്സ​രം. ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന മ​റ്റൊ​രു ടീ​മാ​യ പാ​പു​വ ന്യൂ​ഗി​നി​യ​യു​മാ​യി ഈ ​മാ​സം ആ​ദ്യ​ത്തി​ൽ ന​ട​ന്ന ട്വ​ന്‍റി സീ​രീ​സി​ൽ 2-1ന് ​വി​ജ​യി​ച്ച​ത് ഒ​മാ​ന് ആ​ത്മ വി​ശ്വാ​സം ന​ൽ​കു​ന്ന ഘ​ട​ക​മാ​ണ്. ലോ​ക ട്വ​ന്‍റി 20 റാ​ങ്കി​ങ്ങി​ൽ യു.​എ.​ഇ​ക്ക് താ​ഴെ 18ാം സ്ഥാ​ന​ത്താ​ണ്​ ഒ​മാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsCricket NewsOman- Namibia
News Summary - Oman- namibia match
Next Story