ഒമാൻ മുക്കം കോളജ് അലുമ്നി ഓണാഘോഷവും കുടുംബസംഗമവും
text_fieldsഒമാൻ മുക്കം കോളജ് അലുമ്നി’യുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും
പരിപാടിയിൽ പങ്കെടുത്തവർ
മസ്കത്ത്: ഒമാനിലെ വിവിധ പ്രദേശങ്ങളിലുള്ള മുക്കം എം.എ.എം.ഒ കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയായ ‘ഒമാൻ മുക്കം കോളജ് അലുമ്നി’യുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് സുബൈർ കണ്ടിയിൽ ഉദ്ഘാടനം ചെയ്തു. ബർക്കയിലെ റിസോർട്ടിൽ നടന്ന പരിപാടി സെക്രട്ടറി എം.എ. സാലിഹ അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികളിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു. ഓണസദ്യയുമുണ്ടായി.
ഫൈറോസ്, ഷംസീർ ബഷീർ, അൻസാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ഷംന സന്ദേശ് സ്വാഗതവും റാഷിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

