Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദോഫാർ ഖരീഫ് സീസൺ: സൂക്ഷിച്ചില്ലെങ്കിൽ ഇൻഫ്ലുവൻസർമാർക്കും പണികിട്ടും !

text_fields
bookmark_border
സമൂഹമാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങളിൽ വീഴരുത്; ദോഫാറിലെ സഞ്ചാരികൾക്ക് മുന്നറിയിപ്പ്
ദോഫാർ ഖരീഫ് സീസൺ: സൂക്ഷിച്ചില്ലെങ്കിൽ ഇൻഫ്ലുവൻസർമാർക്കും പണികിട്ടും !
cancel

മസ്കത്ത്: പ്രകൃതിഭംഗി തുളുമ്പുന്ന ദോഫാർ ഗവർണറേറ്റിലേക്ക് ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തുന്ന സന്ദർശകർക്കായി ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. ദോഫാറിലെത്തുന്ന സഞ്ചാരികൾ തങ്ങളുടെ താമസസൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ അവ ഔദ്യോഗികമായി ലൈസൻസുള്ളവയാന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നതും കൃത്യമായ വിവരങ്ങളില്ലാത്തതുമായ വ്യാജ പരസ്യങ്ങളെ വിശ്വസിച്ച് ആരും പണം നഷ്ടപ്പെടുത്തരുതെന്നും അധികൃതർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ പ്രശസ്തരായ ഇൻഫ്ലുവൻസർമാരും പരസ്യദാതാക്കളും ലൈസൻസില്ലാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളെയും അനധികൃത കെട്ടിടങ്ങളെയും വൻതോതിൽ പ്രൊമോട്ട് ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നതായി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം അനധികൃതമായ പരസ്യങ്ങൾ പ്രൊമോട്ട് ചെയ്യുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കനത്ത മുന്നറിയിപ്പ് നൽകി. ഒരു സുരക്ഷിതത്വവുമില്ലാത്ത ഇത്തരം ലോഡ്ജുകളും ഹോം സ്റ്റേകളും പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. യാത്രക്കാർ തങ്ങൾ തെരഞ്ഞെടുക്കുന്ന ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവക്ക് ഒമാൻ ടൂറിസം വകുപ്പിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം.

ഗുണമേന്മയുള്ള സേവനങ്ങളും ന്യായമായ വിലയും ലഭിക്കാനും, ഉപഭോക്താക്കൾ എന്ന നിലയിൽ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും ഇത് അനിവാര്യമാണ്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ വിശ്വസനീയമല്ലാത്ത പരസ്യങ്ങൾ പൂർണമായും തള്ളിക്കളയണമെന്നും, ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഔദ്യോഗിക ഏജൻസികൾ വഴിയോ സ്ഥാപനങ്ങൾ വഴിയോ മാത്രം ബുക്കിംഗ് നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dhofar Khareef Season: Influencers will also face action if they aren't careful!
Next Story