Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരുന്നുകളുടെ വില കുറച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം
text_fieldsbookmark_border
മസ്കത്ത്: രോഗികൾക്ക് ആശ്വാസമായി ഒമാനിൽ 290 മരുന്നുകളുടെ വില കുറച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ വില പുനഃപരിശോധനയുടെ ഭാഗമായാണ് നടപടി.
ചികിത്സാച്ചെലവ് കുറക്കുന്നതിനും അവശ്യ മരുന്നുകൾ സാധാരണക്കാർക്ക് കൂടുതൽ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.മരുന്നുകൾക്ക് ശരാശരി 22.4 ശതമാനം വിലക്കുറവാണ് അനുവദിച്ചിരിക്കുന്നത്.
വിവിധ മരുന്നുകൾക്ക് 0.04 ശതമാനം മുതൽ 88.09 ശതമാനം വരെയാണ് വിലക്കുറവ്. രോഗികളുടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിനും ഗുണനിലവാരമുള്ള മരുന്നുകൾ പൊതുജനങ്ങൾക്ക് ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിനുമാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story

