അൾജീരിയൻ മന്ത്രിയുമായി ഒമാൻ സാമൂഹിക വികസന മന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsഅൾജീരിയയുടെ നാഷണൽ സോളിഡാരിറ്റി, ഫാമിലി, വുമൺസ് ഇഷ്യൂസ് മന്ത്രി കൗസർ ക്രിക്കോയുമായി ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അൽ നജ്ജാർ
കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: അൽജീരിയയുടെ നാഷനൽ സോളിഡാരിറ്റി, ഫാമിലി, വുമൺസ് ഇഷ്യൂസ് മന്ത്രി കൗസർ ക്രിക്കോയുമായി ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അൽ നജ്ജാർ കൂടിക്കാഴ്ച നടത്തി.
ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ (യു.എൻ) ആസ്ഥാനത്ത് നടന്ന കമീഷൻ ഓൺ ദ സ്റ്റാറ്റസ് ഓഫ് വിമന്റെ 68ാമത് സെഷന്റെ മീറ്റിങ്ങുകളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.കുടുംബം, സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ, സ്ത്രീകളുടെ നില സംബന്ധിച്ച യു.എൻ കമീഷൻ (സി.എസ്.ഡബ്ല്യു) യോഗങ്ങളുടെ അജണ്ടയിലെ നിരവധി വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിലെ സംയുക്ത സഹകരണ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് അവദ് അൽ ഹസ്സൻ, കമീഷൻ ചർച്ചകളിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

