Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക മ്യൂസിക് ചാമ്പ്യൻഷിപ്പിൽ ഒമാൻ മിലിട്ടറി ബാൻഡുകൾക്ക് നേട്ടം

text_fields
bookmark_border
സ്കോട്ട്‌ലൻഡിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി എയർഫോഴ്സും ആർമിയും
ലോക മ്യൂസിക് ചാമ്പ്യൻഷിപ്പിൽ ഒമാൻ മിലിട്ടറി ബാൻഡുകൾക്ക് നേട്ടം
cancel

മസ്കത്ത്/ ഡംബാർട്ടൻ: സ്കോട്ട്‌ലൻഡിലെ ഡംബാർട്ടനിൽ നടന്ന ലോക മ്യൂസിക് ചാമ്പ്യൻഷിപ്പിൽ ജയം കരസ്ഥമാക്കി ഒമാൻ മിലിട്ടറി ബാൻഡുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 130 ലേറെ മുൻനിര ബാൻഡുകൾ മാറ്റുരച്ച കടുത്ത മത്സരത്തിലാണ് ഒമാൻ സായുധ സേനയുടെ മ്യൂസിക് ബാൻഡുകൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.

റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ (റാ​ഫോ) ബാൻഡ് കാറ്റഗറി 4ബി യിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇതേ മത്സരത്തിലെ ‘ഡ്രം കോർ’ വിഭാഗത്തിലും ഒമാൻ ബാൻഡ് തന്നെയാണ് ഒന്നാമതെത്തിയത്. മത്സരത്തിലെ ഏറ്റവും മികച്ച മാർച്ചിങ് ആൻഡ് ഡിസിപ്ലിൻ വിഭാഗത്തിൽ ഒമാൻ കരസേനയുടെ ബാൻഡ് ഒന്നാം സ്ഥാനം നേടി ചരിത്രം കുറിച്ചു. ഇതിന് പുറമെ ലോകത്തെ പ്രമുഖ ടീമുകൾ പങ്കെടുത്ത വേൾഡ് ലെവൽ മൂന്ന് ബി കാറ്റഗറിയിൽ നാലാം സ്ഥാനവും ആർമി ബാൻഡ് സ്വന്തമാക്കി.

സുൽത്താന്റെ സായുധ സേന തങ്ങളുടെ ഉദ്യോഗസ്ഥരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ മികച്ച അച്ചടക്കവും പ്രഫഷനലിസവും പുലർത്തുന്നതിനും നൽകുന്ന കഠിനമായ പരിശീലനങ്ങളുടെ വിജയമാണ് ഈ ആഗോള അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Military Bands achieve success at the World Music Championship
Next Story