ഇന്ന് ഒമാൻ ആകാശത്ത് ഉൽക്കാവർഷം
text_fieldsമസ്കത്ത്: വാനനിരീക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ന് ഒമാൻ ആകാശത്ത് ഉൽക്കാവർഷം ദൃശ്യമാകും. രാത്രി ഒമ്പതുമുതൽ ഞായറാഴ്ച പുലർച്ചെ ഒരുമണി വരെയാകും പെർസീഡ് ഉൽക്കാവർഷം ഉണ്ടാവുകയെന്ന് ഒമാനി ജ്യോതിശാസ്ത്രജ്ഞനായ അലി അൽ ഷൈബാനി പറഞ്ഞു. സ്വിഫ്റ്റ് ട്യുട്ടിൽ എന്ന ധൂമകേതുവിെൻറ ഭാഗമായ ഉൽക്കകളാണ് പെർസീഡ് എന്ന് അറിയപ്പെടുന്നത്.
എല്ലാ വർഷവും ഇതേ കാലത്താണ് ഇൗ പ്രാപഞ്ചിക പ്രതിഭാസം ദൃശ്യമാകാറെന്ന് ഷൈബാനി പറഞ്ഞു. ശൂന്യാകാശത്തുനിന്നുള്ള ഒരുപാട് ധൂളികൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതാണ് ഇതിന് കാരണം. ഇത് ഉൽക്കാശകലങ്ങളെ ഭൗമാന്തരീക്ഷത്തിലേക്ക് ആകർഷിക്കുന്ന കോസ്മിക് പ്രഭാവത്തിന് വഴിയൊരുക്കുന്നു. ഇൗ ഉൽക്കാവർഷം മനുഷ്യർക്ക് ദോഷകരമായി ബാധിക്കാറില്ലെന്നും അലി അൽ ഷൈബാനി പറഞ്ഞു.
സാധാരണ പെർസീഡ് ഉൽക്കാവർഷത്തിൽ ഒാേരാ മണിക്കൂറിലും 80 മുതൽ 100വരെ ഉൽക്കകളാകും വീഴുക. 60 കിലോമീറ്ററാകും ഇതിെൻറ വേഗം. എന്നാൽ, ഇൗ വർഷം ഇതിെൻറ പകുതി മാത്രമാകും ഉണ്ടാവുക. ചന്ദ്രപ്രകാശം ചില ഉൽക്കകളെ തെറിപ്പിക്കുന്നതിനാലാണ് ഇത്. ജബൽ അഖ്ദറും ജബൽഷംസും പോലുള്ള പ്രദേശങ്ങളാണ് ഇത് നിരീക്ഷിക്കാൻ അനുയോജ്യമായ സ്ഥലം. പലരും ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണ് ഉൽക്കാവർഷം കാണുന്നത്. എന്നാൽ, അധിക പ്രകാശമില്ലാത്ത സ്ഥലങ്ങളിൽനിന്ന് നഗ്നനേത്രങ്ങൾ ഉപയോഗിച്ചും ഇത് വ്യക്തമായി കാണാൻ കഴിയും. വടക്കുകിഴക്കൻ ആകാശത്തിലാണ് ഇത് ദൃശ്യമാവുകയെന്ന് അലി അൽ ഷൈബാനി പറഞ്ഞു. ഇൗ ആഴ്ച രണ്ടാമത്തെ ജ്യോതിശ്ശാസ്ത്ര പ്രതിഭാസത്തിനാണ് ഒമാൻ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
