ഒ.എം.എസ്.ബി എക്സിക്യൂട്ടിവ് ബോർഡ് യോഗം ചേർന്നു
text_fieldsഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡ് (ഒ.എം.എസ്.ബി) എക്സിക്യൂട്ടിവ് യോഗം ചേർന്നപ്പോൾ
മസ്കത്ത്: ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡിെൻറ (ഒ.എം.എസ്.ബി) എക്സിക്യൂട്ടിവ് യോഗം ചേർന്നു. ഒ.എം.എസ്.ബി സി.ഇ.ഒ ഡോ. ഹിലാൽ അലി അൽ സാബ്തി അധ്യക്ഷതവഹിച്ചു. മൈക്രോ ബയോളജി, ഒഫ്താൽമോളജി എന്നിവയുടെ പ്രോഗ്രാമുകളെക്കുറിച്ചുള്ള ഇേൻറണൽ അക്രഡിറ്റേഷൻ റിപ്പോർട്ടുകൾ യോഗം ചർച്ച ചെയ്തു.ന്യൂറോളജിയിലും ന്യൂറോ സർജറിയിലും പുതിയ പരിശീലന പരിപാടികൾക്കുള്ള നിർദേശങ്ങളും യോഗം അവലോകനം ചെയ്തു.
മെഡിക്കൽ പ്രോഗ്രാമുകൾക്കും പരിശീലന സ്ഥാപനങ്ങൾക്കും അവയുടെ അക്രഡിറ്റേഷനുമുള്ള ദേശീയ മാനദണ്ഡങ്ങളുടെ അടിത്തറ പാകുന്നതടക്കമുള്ള നേട്ടങ്ങൾ കൈവരിക്കാൻ ഒ.എം.എസ്.ബി സി.ഇ.ഒ പഞ്ചവത്സര പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

