മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം വൈകാതെ നിലവിൽ വന്നേക്കും
text_fieldsമസ്കത്ത്: രാജ്യത്തെ മാധ്യമപ്രവർത്തകർക്കായി വൈകാതെ പെരുമാറ്റചട്ടം നിലവിൽ വന്നേക്കും. പെരുമാറ്റചട്ടത്തിെൻറ കരട് രൂപം തയറാക്കുന്നത് അവസാനഘട്ടത്തിലാണെന്ന് ഒമാനി ജേണലിസ്റ്റ് അസോസിയേഷനെ (ഒ.ജെ.എ) ഉദ്ധരിച്ച് ഒമാൻ ഒബ്സർവർ പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നിർബന്ധമായും പിന്തുടരേണ്ട ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളാണ് ഇതിൽ ഉണ്ടാവുക.
സുൽത്താൻ ഖാബൂസ് സർവകലാശാലയും ഒ.ജെ.എയും സംയുക്തമായാണ് പെരുമാറ്റചട്ടം തയാറാക്കിയത്. പെരുമാറ്റചട്ടത്തിെൻറ അന്തിമരൂപം തയാറാക്കുന്നതിനായി വൈകാതെ യോഗം ചേരുമെന്നും ഒ.ജെ.എ വക്താവ് പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളിൽനിന്നും മാധ്യമ വിദഗ്ധരിൽനിന്നും ഇതിനായി നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കും. നിർദേശങ്ങൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി അടുത്തിടെ നിസ്വയിലെ ഹയർ ജുഡീഷ്യറി ഇൻസ്റ്റിറ്റ്യൂട്ടിൽ വർക്ക്ഷോപ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ മാധ്യമപ്രവർത്തകരെയും വക്കീലൻമാരെയും അധ്യാപകരെയും പെങ്കടുപ്പിച്ച് സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ ചേർന്ന യോഗത്തിലാണ് പെരുമാറ്റചട്ടത്തിെൻറ പ്രാഥമിക കരടിന് രൂപം നൽകിയത്.
സ്വകാര്യതയെ മാനിക്കുക, വാർത്താ സ്രോതസ്സുകളുടെ വിശ്വാസ്യതയും രഹസ്യാത്മകതയും ഉറപ്പാക്കുക, കൃത്യമായ റിപ്പോർട്ടിങ് തുടങ്ങിയവക്കുള്ള നിർദേശങ്ങൾ പെരുമാറ്റചട്ടത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥക്ക് അനുസരിച്ച് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും എങ്ങനെ പ്രവർത്തിക്കണമെന്ന വ്യവസ്ഥകളും ഇതിലുണ്ട്.
ദേശീയ താൽപര്യത്തിന് എതിരായുള്ള കാര്യങ്ങളും മതങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ല. ദേശീയ കറൻസിയെ ചോദ്യം ചെയ്യുന്നതോ ഒാഹരി വിപണിയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതോ, രാജ്യത്തിെൻറ സമ്പദ്ഘടനയുടെ സ്ഥാനത്തെക്കുറിച്ചുള്ളതോ ആയ റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കരുത്. മന്ത്രാലയങ്ങളുടെയും സർക്കാർ കമ്പനികളുടെയും മറ്റും കീഴിലുള്ള പ്രസിദ്ധീകരണങ്ങളിൽ ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ മേൽനോട്ടം വേണമെന്നും പെരുമാറ്റചട്ടം നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
