Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ വ്യാപനം:...

കോവിഡ്​ വ്യാപനം: ഭാഗിക ലോക്​ഡൗൺ പരിഗണി​േക്കണ്ടി വരും -ഒമാൻ ആരോഗ്യ മന്ത്രി

text_fields
bookmark_border
കോവിഡ്​ വ്യാപനം: ഭാഗിക ലോക്​ഡൗൺ   പരിഗണി​േക്കണ്ടി വരും -ഒമാൻ ആരോഗ്യ മന്ത്രി
cancel

മസ്​കത്ത്​: രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയാണെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി. സ്​ഥിതിഗതികൾ ഇങ്ങനെ തുടരുന്ന പക്ഷം രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ഭാഗിക ലോക്​ഡൗൺ ഏർപ്പെടുത്തുന്നത്​ ഒരുപക്ഷെ പരിഗണിക്കേണ്ടി വരുമെന്ന്​ സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു.


തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം വ്യാഴാഴ്​ച 190ആയി ഉയർന്നു. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ്​ തീവ്ര പരിചരണ വിഭാഗത്തിൽ ഇത്രയധികം രോഗികൾ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്​. രോഗമുക്​തി നിരക്ക്​ 94 ശതമാനമായിരുന്നത്​ 91 ശതമാനമായി കുറഞ്ഞു. ഗുരുതരമല്ലാത്ത കോവിഡ്​ രോഗികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ഫീൽഡ്​ ആശുപത്രി രണ്ടാഴ്​ചക്കുള്ളിൽ തുറക്കാൻ എല്ലാ നടപടികളും പൂർത്തിയായതായും ആരോഗ്യ മന്ത്രി പറഞ്ഞു.


പൊതുസ്​ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നതടക്കം നിർദേശങ്ങളുടെ ലംഘനമാണ്​ രോഗബാധ ഉയരാൻ കാരണമെന്ന്​ ഡോ. അൽ സഇൗദി പറഞ്ഞു. ഉയരുന്ന രോഗികളുടെ എണ്ണം ആരോഗ്യ മേഖലക്ക്​ അമിത ഭാരമാണ്​ നൽകുന്നത്​. തീവ്ര പരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന 30 ശതമാനം രോഗികളുടെയും വൃക്കകൾ തകരാറിലാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വാണിജ്യ പ്രവർത്തനങ്ങൾ തുടങ്ങിയതും ജീവനക്കാർ ഒാഫീസുകളിൽ തിരികെയെത്തിയതും രോഗ വ്യാപനത്തിന്​ കാരണമായിട്ടുണ്ടെങ്കിലും പ്രധാന കാരണമായി പറയാവുന്നത്​ സാമൂഹിക അകലമടക്കം പ്രതിരോധ നടപടികൾ പാലിക്കാത്തതാണ്​. രോഗ വ്യാപനം കൂടു​േമ്പാഴും ഒരു വിഭാഗമാളുകൾ നിയന്ത്രണങ്ങൾ മറികടന്ന്​ കൃഷിതോട്ടങ്ങളിലും റെസ്​റ്റ്​ ഹൗസുകളിലും ബീച്ചുകളിലുമെല്ലാം ഒത്തുചേരലുകൾ നടത്തുന്നത്​ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.


മഹാമാരി ആരംഭിച്ച ശേഷം 2848 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. ഇതിൽ 42 ശതമാനം പേരും സാമൂഹിക വ്യാപനത്തിലൂടെയാണ്​ രോഗബാധിതരായത്​. ഒരു ഡോക്​ടറും നഴ്​സുമാണ്​ മഹാമാരി ആരംഭിച്ച ശേഷം മരണപ്പെട്ട ആരോഗ്യ പ്രവർത്തകർ. പ്രായമായവരും ഗുരുതര രോഗബാധിതരും മാത്രമല്ല 15നും 17നുമിടയിൽ പ്രായമുള്ളവരും കോവിഡ്​ മൂലം മരണപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.


ഏഴ്​ ദിവസത്തിൽ കൂടുതൽ സമയത്തേക്ക്​ ഒമാനിലേക്ക്​ വരുന്നവർക്ക്​ ക്വാറ​ൈൻറൻ നിർബന്ധമായിരിക്കുമെന്ന്​ ഡിസീസസ്​ സർവൈലൻസ്​ ആൻറ്​ കൺട്രോൾ വിഭാഗം ഡയറക്​ടർ ജനറൽ ഡോ.സൈഫ്​ അൽ അബ്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവർക്ക്​ കൈയിൽ കെട്ടാവുന്ന ബ്രേസ്​ലെറ്റ്​ നൽകും. എല്ലാ സന്ദർശകരും കോവിഡ്​ നിരീക്ഷണ ആപ്ലിക്കേഷനായ തറാസുദ്​ പ്ലസിൽ രജിസ്​റ്റർ ചെയ്​തിരിക്കണം. കര, വ്യോമ അതിർത്തികൾ വരുന്നവരെല്ലാം അതത്​ അതിർത്തികളിൽ പി.സി.ആർ പരിശോധനക്ക്​ വിധേയരാകേണ്ടിവരും. രോഗം ഭേദമായവർ വീണ്ടും രോഗ ബാധിതരായ സംഭവങ്ങൾ ഒമാനിൽ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. രോഗം ഭേദമായ ചിലരിൽ പരിശോധനാ ഫലങ്ങൾ നാലുമാസം വരെ പോസിറ്റീവ്​ ആകാറുണ്ട്​. എന്നിരുന്നാലും ഇവർക്ക്​ യാത്ര ചെയ്യാൻ തടസങ്ങളില്ലാത്ത സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഡോ.സൈഫ്​ അൽ അബ്രി പറഞ്ഞു.


ഒക്​ടോബർ ഒന്നിന്​ വ്യോമഗതാഗതം പുനരാരംഭിക്കു​േമ്പാൾ സ്വദേശികൾക്കും വിദേശികൾക്കും അനുമതിയില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്ന്​ ഗതാഗത വാർത്താവിനിമയ വിവര സാ​േങ്കതിക വകുപ്പ്​ മന്ത്രി എഞ്ചിനീയർ സൈദ്​ ബിൻ ഹമൂദ്​ അൽ മഅ്​വാലി പറഞ്ഞു. യാത്രക്കാർ ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഏഴാം ഘട്ട വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള അനുമതി അടുത്ത സുപ്രീം കമ്മിറ്റി യോഗം പരിഗണിക്കും. ഒമാനിലേക്ക്​ എത്തുന്ന സന്ദർശകർക്ക്​ മുപ്പത്​ ദിവസത്തെ കോവിഡ്​ ചികിത്സക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ്​ ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.


മസ്​കത്ത്​ വിമാനത്താവളത്തിൽ നിന്ന്​ മാത്രമായിരിക്കും ആദ്യം അന്താരാഷ്​ട്ര സർവീസുകൾ ആരംഭിക്കുകയെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ്​ ഡോ. മുഹമ്മദ്​ ബിൻ നാസർ അൽ സാബി പറഞ്ഞു. ആഭ്യന്തര വിമാന സർവീസുകൾക്ക​ും ഒക്​ടോബർ മുതൽ തുടക്കമാകുമെന്നും അൽ സാബി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story