Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ മാരിടൈം പോർട്ടൽ...

ഒമാൻ മാരിടൈം പോർട്ടൽ ആരംഭിച്ചു

text_fields
bookmark_border
ഒമാൻ മാരിടൈം പോർട്ടൽ ആരംഭിച്ചു
cancel

മസ്‌കത്ത്: ‘ഒമാൻ മാരിറ്റൈം പോർട്ടൽ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഗതാഗത- വാർത്താ വിനിമയ- ഐ.ടി മന്ത്രാലയം. സമുദ്ര മേഖലയിലെ 90-ലധികം ഇ-സേവനങ്ങൾക്കായി രൂപകൽപന ചെയ്ത ഈ പ്ലാറ്റ്‌ഫോം മാരിടൈം നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി ഏകോപനം ഉറപ്പാക്കുകയും സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുകയും ചെയ്യും. പരിശീലനവും അറിവ് കൈമാറ്റവും വഴി ദേശീയ മാനവവിഭവശേഷി വികസനത്തിലും ഇത് പങ്കുവഹിക്കും.

പോർട്ടൽ ആറു ഘട്ടങ്ങളിലായാണ് വികസിപ്പിക്കുക. ആദ്യ ഘട്ടത്തിൽ കപ്പലുകളും സമുദ്ര യൂനിറ്റുകളും രജിസ്റ്റർ ചെയ്യൽ, നാവിഗേഷൻ പെർമിറ്റ് നൽകലും പുതുക്കലും, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മോർട്ട്ഗേജ് എന്നിവ ഉൾപ്പെടെ 13 പ്രധാന സേവനങ്ങൾ ആരംഭിച്ചു. റോയൽ ഒമാൻ പൊലീസ്, ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം എന്നിവയുൾപ്പെടെ വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി പ്ലാറ്റ്‌ഫോം സംയോജിപ്പിച്ചിട്ടുണ്ട്.സമുദ്ര-തുറമുഖ സേവനങ്ങൾക്ക് ഏകീകൃത ഇലക്ട്രോണിക് വിൻഡോ ഒരുക്കുന്നതിലൂടെ ‘ഒമാൻ മാരിടൈം പോർട്ടൽ’ നടപടിക്രമങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് സേവനങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുകയും ചെയ്യും.

ഏകീകൃത ഡാഷ്ബോർഡും പ്ലാറ്റ്‌ഫോം നൽകുന്നു. അപേക്ഷകളുടെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയുള്ള കണക്ക്, പെർഫോമൻസ് സൂചികകൾ, പുതിയ അപേക്ഷകളുടെ പട്ടിക എന്നിവ സെർച്ച് ചെയ്ത് ഫലമറിയാനാവും.ഡിജിറ്റൽ ചാനലുകൾ വഴി സമുദ്ര- ലോജിസ്റ്റിക്‌സ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാക്കാൻ ഈ പോർട്ടൽ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Oman Maritime Portal launched
Next Story