Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകപ്പൽ രജിസ്‌ട്രേഷനും...

കപ്പൽ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങൾക്കും ഇനി ഡിജിറ്റൽ സംവിധാനം; ഒമാൻ മാരിടൈം ഗേറ്റ് രണ്ടാം ഘട്ടം തുടങ്ങി

text_fields
bookmark_border
കപ്പൽ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങൾക്കും ഇനി ഡിജിറ്റൽ സംവിധാനം; ഒമാൻ മാരിടൈം ഗേറ്റ് രണ്ടാം ഘട്ടം തുടങ്ങി
cancel

മസ്കത്ത്: കപ്പൽ രജിസ്‌ട്രേഷൻ, ലൈസൻസിങ്, സർട്ടിഫിക്കറ്റ് വിതരണം എന്നിവക്കുള്ള ഡിജിറ്റൽ സേവനങ്ങൾ ഡിജിറ്റൽ വൽക്കരിക്കുന്ന ‘ഒമാൻ മാരിടൈം ഗേറ്റ്’ പ്ലാറ്റ്‌ഫോമിന്റെ രണ്ടാം ഘട്ടത്തിന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം തുടക്കം കുറിച്ചു. കപ്പലുടമകൾക്കും ഓപറേറ്റർമാർക്കും അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും കൂടുതൽ സുതാര്യവും വേഗതയേറിയതുമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

പുതിയ നവീകരണത്തോടെ ഒമാനി പതാകക്ക് കീഴിൽ സർവീസ് നടത്തുന്ന മാരിടൈം യൂനിറ്റുകൾക്കുള്ള താൽക്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും, 20 വർഷത്തിലധികം പഴക്കമുള്ള കപ്പലുകൾക്കുള്ള സ്ഥിരമായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇനി ഓൺലൈൻ വഴി സ്വന്തമാക്കാം. ഇതിന് പുറമെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ താൽക്കാലികമായി റദ്ദാക്കാനും പുതുക്കാനുമുള്ള സൗകര്യവും പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിട്ടുണ്ട്.

ഒമാനിൽ പ്രവേശന വിലക്കുള്ള കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങൾ തിരയാനുള്ള പ്രത്യേക എൻക്വയറി സർവീസാണ് മറ്റൊരു സവിശേഷത. കപ്പലുകളുടെ ഘടനയിലുള്ള മാറ്റങ്ങൾ, എഞ്ചിൻ മാറ്റിവെക്കൽ, ഉടമസ്ഥാവകാശം കൈമാറൽ, പങ്കാളികളെ കൂട്ടിച്ചേർക്കൽ എന്നിവയുൾപ്പെടെയുള്ള തിരുത്തലുകൾ ഇനി പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് നടത്താം.

കപ്പൽ തകർച്ച മൂലമുണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, എണ്ണ മലിനീകരണവുമായി ബന്ധപ്പെട്ട ബാധ്യതകൾ എന്നിവയ്ക്കുള്ള ഇൻഷുറൻസ്-ഫിനാൻഷ്യൽ സെക്യൂരിറ്റി സർട്ടിഫിക്കറ്റുകളും രണ്ടാം ഘട്ടത്തിൽ ഡിജിറ്റലായി ലഭ്യമാക്കിയിട്ടുണ്ട്. നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻ.ഒ.സി), കപ്പലുകളിലെ സുരക്ഷാ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ, അതിവേഗ യാത്രാ ബോട്ടുകൾക്കുള്ള ഓപ്പറേറ്റിങ് പെർമിറ്റുകൾ എന്നിവയും ഓൺലൈനായി അപേക്ഷിക്കാനും പുതുക്കാനും സാധിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsgulfMaritimeOmanphase 2
News Summary - Oman Maritime Gate Phase 2 begins
Next Story