Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ജീവധാര 2026’ രക്തദാന...

‘ജീവധാര 2026’ രക്തദാന ക്യാമ്പുമായി ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ

text_fields
bookmark_border
‘ജീവധാര 2026’ രക്തദാന ക്യാമ്പുമായി ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ
cancel

മസ്‌കത്ത്: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ ഓപറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച ‘ജീവധാര 2026’ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. മസ്‌കത്തിലെ ബൗഷർ ബ്ലഡ് ബാങ്കിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ നടന്ന ക്യാമ്പിൽ 56 പേർ രജിസ്റ്റർ ചെയ്തതിൽ 50 പേർ രക്തദാനം നടത്തി.

ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം യുവാക്കളെ രക്തദാനം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവാസികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. വിശിഷ്ടാതിഥികളായി ദേശീയ രക്തദാതാവായ അഹമ്മദ് ബിൻ ഹമദ് അൽ കറൂസിയും ‘ജീവധാര 2026’ ബ്രാൻഡ് അംബാസഡറുമായ എമിൻ ഐബക്കും പങ്കെടുത്തു.

ഇരുവരെയും സംഘാടകർ മൊമന്റോ നൽകി ആദരിച്ചു. ക്യാമ്പിന് ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം നൽകി. ലഹരിവിരുദ്ധ ബോധവൽക്കരണവും ജീവൻ രക്ഷിക്കുന്ന രക്തദാന സംസ്കാരവും സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘ഗൾഫ് മാധ്യമം’ ഒമാൻ മീഡിയ പാർട്ണറായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampMalappuram District AssociationOman
News Summary - Oman Malappuram District Association with 'Jeevadhara 2026' blood donation camp
Next Story