Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ മലപ്പുറം ജില്ലാ...

ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ ‘ജീവധാര 2026’ രക്തദാന ക്യാമ്പ്

text_fields
bookmark_border
ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ ‘ജീവധാര 2026’ രക്തദാന ക്യാമ്പ്
cancel

മസ്കത്ത്: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ ശക്തമായ സാമൂഹിക ഇടപെടലുകൾക്ക് തുടക്കമിട്ടു. കേരള സർക്കാരിന്റെ ‘ഓപറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച സംഘടന, വിപുലമായ സോഷ്യൽ മീഡിയ ബോധവൽക്കരണ പ്രചരണവും സംഘടിപ്പിച്ചുവരികയാണ്. .

കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഈ പിന്തുണ. ഇതിന്റെ ഭാഗമായി ‘ജീവധാര 2026’ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച സംഘടിപ്പിക്കും. രക്തദാനത്തിന്റെ മഹത്വം യുവാക്കളിലേക്ക് എത്തിക്കുന്നതിനൊപ്പം ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിലേക്ക് യുവാക്കളെ കൂടുതൽ ആകർഷിച്ച് ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.

ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ യുവാവും പങ്കാളിയാകണമെന്നും രക്തദാനവും കായിക സംസ്കാരവും സമൂഹത്തിന് പ്രത്യാശ പകരുന്ന ശക്തികളാണെന്നും ഭാരവാഹികൾ അറിയിച്ചു. ‘ജീവധാര 2026’ രക്തദാന ക്യാമ്പിന് ഗൾഫ് മാധ്യമം ഒമാൻ മീഡിയ പാർട്ണറാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampMalappuram District AssociationOman
News Summary - Oman Malappuram District Association ‘Jeevadhara 2026’ Blood Donation Camp
Next Story