ഒമാനിൽ എണ്ണ, വാതക മേഖലയിലെ തസ്തികകളിൽ തൊഴിൽ ലൈസൻസ് നിർബന്ധമാക്കുന്നു
text_fieldsമസ്കത്ത്: എണ്ണ, വാതക മേഖലയിലെ ചില നിർദ്ദിഷ്ട തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കാൻ ഒമാൻ ഒരുങ്ങുന്നു. സെപ്റ്റംബർ ഒന്നമുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും ദേശീയ തൊഴിൽ ശക്തിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.
എണ്ണ, വാതക മേഖലയിലെ നിർദ്ദിഷ്ട തസ്തികകളിൽ ജോലി ചെയ്യുന്നവരോ തൊഴിൽ തേടുന്നവരോ ആയ ആളുകൾ ഒമാൻ എനർജി സൊസൈറ്റി പ്രതിനിധീകരിക്കുന്ന എനർജി ആൻഡ് മിനറൽസ് സെക്ടർ സ്കിൽസ് യൂനിറ്റിൽനിന്ന് പ്രാക്ടീസ് ലൈസൻസ് നേടേണ്ടതുണ്ടെന്ന് ഊർജ, ധാതു മന്ത്രാലയവുമായി ഏകോപിപ്പിച്ച് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ലിസ്റ്റു ചെയ്ത പ്രഫഷനുകൾക്ക് വർക്ക് പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും ലൈസൻസ് നിർബന്ധിത മുൻവ്യവസ്ഥയായി മാറും. അംഗീകൃത ലൈസൻസ് സമർപ്പിക്കാതെ ഈ തസ്തികകൾക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
എണ്ണ, വാതക മേഖലയിൽ ലൈസൻസ് നിർബന്ധമാക്കിയ തസ്തികകൾ താഴെ കൊടുക്കുന്നു:
-എച്ച്.എസ്.ഇ അഡ്വൈസർ
-മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ
-ടെലിസ്കോപ്പിക് ഹാൻഡിയർ ഓപ്പറേറ്റർ
-ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ
-എക്സ്കവേറ്റർ ഓപ്പറേറ്റർ
-എം.ഇ.ഡബ്ല്യു.പി ഓപ്പറേറ്റർ
-സ്ലിംഗർ/സിഗ്നലർ/ആർ.എൻ.ബി
-ഓവർഹെഡ് ക്രെയിൻ ഓപ്പറേറ്റർ
-വെഹിക്കിൾ മാർഷലർ
-ലിഫ്റ്റിങ് സൂപ്പർവൈസർ
-അപ്പോയിന്റഡ് പേഴ്സൺ
-മഡ് ടെസ്റ്റർ
-ഫെസിലിറ്റീസ് മെയിന്റനൻസ് ക്രാഫ്റ്റ്സ്പേഴ്സൺ
-മാനുവൽ വെൽഡർ
-മെക്കാനിക്കൽ ക്രാഫ്റ്റ്സ്പേഴ്സൺ
- അസിസ്റ്റന്റ് ഡ്രില്ലർ
-കെട്ടിട പരിപാലന ടെക്നീഷ്യൻ
- ഓട്ടോമേറ്റഡ് മെക്കാനൈസ്ഡ് വെൽഡിങ് ഓപ്പറേറ്റർ
-മെഷീൻ ഓപ്പറേറ്റർ
- സി.എൻ.സി മെഷീൻ ഓപ്പറേറ്റർ
- ഇലക്ട്രിക്കൽ ക്രാഫ്റ്റ്സ്പേഴ്സൺ
-ഫെസിലിറ്റി മെയിന്റനൻസ് ഫിറ്റർ
-ഷീറ്റ് മെറ്റൽ വർക്കർ
- ഡ്രില്ലർ
-പ്രൊഡക്ഷൻ അസംബ്ലർ
-മെഷീനിസ്റ്റ്
-ഇൻസ്ട്രുമെന്റ് ക്രാഫ്റ്റ്സ്പേഴ്സൺ
-റൂസ്റ്റാബൗട്ട്
- ഫെസിലിറ്റി മെയിന്റനൻസ് ടെക്നീഷ്യൻ
- പ്ലേറ്റ് വർക്കർ
- മെക്കാനിക്കൽ ടെക്നീഷ്യൻ
-ഫ്ലോർമാൻ
-സ്ട്രക്ചറൽ സ്റ്റീൽ വർക്കർ
- സി.എൻ.സി മെഷീനിസ്റ്റ്
- ഇലക്ട്രിക്കൽ ടെക്നീഷ്യൻ
-പൈപ്പ് ആൻഡ് ട്യൂബ് ഫാബ്രിക്കേറ്റർ
- ഡെറിക്ക്മാൻ
-ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ
- ടൂൾ പുഷർ
-വെൽഡിങ് അസിസ്റ്റന്റ്
- മെഷീൻ ടൂൾ ടെക്നീഷ്യൻ
-ഫിറ്റിങ് ആൻഡ് അസംബ്ലി ടെക്നീഷ്യൻ
-പൈപ്പ് ആൻഡ് ഫിറ്റിങ് അസംബ്ലിങ് ടെക്നീഷ്യൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

