Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ലോക്​ഡൗൺ: ...

ഒമാൻ ലോക്​ഡൗൺ: ട്രക്കുകൾക്ക്​ ട്രാൻസിറ്റ്​ പെർമിറ്റ്​ വേണമെന്ന നിബന്ധന ഒഴിവാക്കി 

text_fields
bookmark_border
ഒമാൻ ലോക്​ഡൗൺ:  ട്രക്കുകൾക്ക്​ ട്രാൻസിറ്റ്​ പെർമിറ്റ്​ വേണമെന്ന നിബന്ധന ഒഴിവാക്കി 
cancel

മസ്​കത്ത്​: ലോക്​ഡൗൺ സമയത്ത്​ മൂന്ന്​ ടണ്ണും അതിന്​ മുകളിലും ശേഷിയുള്ള ട്രക്കുകൾക്ക്​ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചരിക്കാൻ ട്രാൻസിറ്റ്​ പെർമിറ്റ്​ വേണമെന്ന നിബന്ധന ഒഴിവാക്കി. പെർമിറ്റില്ലാതെ ഇൗ വാഹനങ്ങൾക്ക്​ പകൽ സമയങ്ങളിൽ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചരിക്കാമെന്ന്​ ഒമാൻ ടെലിവിഷൻ റിപ്പോർട്ട്​ ചെയ്​തു.

അടിസ്​ഥാന സേവനങ്ങളുടെയും സാധനങ്ങളുടെയും തടസമില്ലാത്ത ലഭ്യത ഉറപ്പുവരുത്തുന്നതിനായാണ്​ പെർമിറ്റില്ലാതെ സഞ്ചാര അനുമതി നൽകാൻ തീരുമാനമെടുത്തത്​. എന്നാൽ ഇങ്ങനെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവർ മാത്രമാണ്​ പാടുള്ളൂവെന്നും ഒമാൻ ടെലിവിഷൻ പ്രസ്​താവനയിൽ അറിയിച്ചു.

ഡ്രൈവർമാർ യാത്രയിൽ മറ്റാരുമായും ഇടപഴകാൻ പാടില്ല. എവിടെയും ഇറങ്ങുകയും ചെയ്യരുത്​.  ജോലി തീർന്നാൽ ഉടൻ താമസ സ്​ഥലത്ത്​ തിരികെയെത്തുകയും വേണം. പൂർണമായ സഞ്ചാര വിലക്ക്​ നിലവിലുള്ള നിലവിലുള്ള രാത്രി ഏഴു മുതൽ പുലർച്ചെ ആറുവരെ വാട്ടർ ടാങ്കറുകൾക്കും പാചകവാതക സിലിണ്ടർ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും അതത്​ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചരിക്കുന്നതിനും വിലക്കുണ്ടായിരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanpermit
News Summary - oman lockdown-transit system-gulf
Next Story