മസ്കത്ത്: സ്വകാര്യ മേഖലയിലെ മാനേജർ തസ്തികയടക്കമുള്ള ഉന്നത പദവികളിലെയും ഇടത്തരം പദവി കളിലെയും സ്വദേശിവത്കരണം 2020ൽ സമയബന്ധിതമായി നടപ്പാക്കുമെന്ന് മാനവശേഷി മന്ത്രി ശ ൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയുടെ നേതൃത്വത്തിൽ നടന്ന ലേബർ മാർക്കറ്റ് എംപ്ലോയ്മെൻറ് ലബോറട്ടറി ഉന്നതാധികാര സമിതിയിൽ തീരുമാനം.
മാേനജർ തസ്തികയിലെ സ്വദേശിവത്കരണ പുരോഗതിയും സ്വകാര്യമേഖലയിൽ സ്വദേശികൾ േജാലിചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും വിലയിരുത്തി. സ്വകാര്യ മേഖലയിലെ തൊഴിൽ സാഹചര്യം, പാർട്ട്ടൈം േജാലികൾ തുടങ്ങിയ വിഷയങ്ങളും ചർച്ചക്ക് വിധേയമാക്കി. ഒമാനികളല്ലാത്ത ജോലിക്കാരെ ഒരേ സ്ഥാപത്തിെൻറ കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് മാറാൻ അനുവദിക്കില്ല.
കമ്പനികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ അധിക ജോലിക്കാരെ ആവശ്യമാണെങ്കിൽ ഇത് പരിഗണിക്കും. ജനുവരി ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കുന്ന നാഷനൽ റിക്രൂട്ട്മെൻറ് സെൻറർ തൊഴിൽ സംബന്ധമായ വിഷയങ്ങളുടെ പ്രധാന കേന്ദ്രമാവുമെന്നും യോഗം വിലയിരുത്തി. ഇൗ സ്ഥാപനം തൊഴിൽ അന്വേഷകർക്ക് മാർഗനിർദേശങ്ങളും നൽകും.