Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാമ്പത്തിക...

സാമ്പത്തിക വൈവിധ്യവത്​കരണം: ഒമാൻ 50 വ്യവസായ പദ്ധതികൾക്ക്​ രൂപം നൽകും

text_fields
bookmark_border
സാമ്പത്തിക വൈവിധ്യവത്​കരണം: ഒമാൻ  50 വ്യവസായ പദ്ധതികൾക്ക്​ രൂപം നൽകും
cancel


മസ്​കത്ത്​: സാമ്പത്തിക വൈവിധ്യവത്​കരണവും ഒമാൻ സമ്പദ്​ഘടനയിലെ വിവിധ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട്​ നടത്തിവരുന്ന പദ്ധതികളുടെ ഭാഗമായി അമ്പത്​ വ്യവസായ പദ്ധതികൾക്ക്​ രൂപം നൽകും. മൊത്തം 200 ദശലക്ഷം റിയാൽ മൂല്ല്യമുള്ളതായിരിക്കും ഇൗ പദ്ധതികൾ. പെട്രോളിയം ഡെവലപ്​മെൻറ്​ ഒമാൻ (പി.ഡി.ഒ), പബ്ലിക്​ എസ്​റ്റാബ്ലിഷ്​മെൻറ്​ ഫോർ ഇൻഡസ്​ട്രിയൽ എസ്​റ്റേറ്റ്​സ്​ (മദായെൻ) തുടങ്ങിയവയുടെ കൂടി പങ്കാളിത്തത്തോടെയാകും ഇവ വികസിപ്പിക്കുകയെന്നും വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന വകുപ്പ്​ മന്ത്രി ഖൈസ്​ മുഹമ്മദ്​ അൽ യൂസുഫ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രാലയത്തി​െൻറ നേതൃത്വത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന കർമപദ്ധതികളെ കുറിച്ച്​ വിശദീകരിക്കുന്നതിനായാണ്​ വാർത്താസമ്മേളനം നടത്തിയത്​. ഒമാൻ വിഷൻ 2040​െൻറ ഭാഗമായി നടപ്പിലാക്കുദ്ദേശിക്കുന്ന പദ്ധതികൾ സാമ്പത്തിക വൈവിധ്യവത്​കരണത്തിന്​ പുറമെ വളർച്ചയും തൊഴിൽ ലഭ്യതയും വളർത്തുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതും ഒപ്പം അന്താരാഷ്​ട്ര സൂചികകളിൽ ഒമാ​െൻറ സ്​ഥാനം ഉയർത്തുന്നതുമായിരിക്കുമെന്ന്​ മന്ത്രി പറഞ്ഞു.


സേവനങ്ങളുടെ ഡിജിറ്റൽവത്​കരണമാണ്​ പദ്ധതികളിൽ പ്രധാനപ്പെട്ടതെന്ന്​ വാർത്താസമ്മേളനത്തിൽ സംബന്ധിച്ച വാണിജ്യ വ്യവസായ വിഭാഗം അണ്ടർ സെക്രട്ടറി ഡോ.സാലെഹ്​ ബിൻ സൈദ്​ മസാൻ പറഞ്ഞു. ബിസിനസുകാർക്കും നിക്ഷേപകർക്കും അതിവേഗ അംഗീകാരം ഉറപ്പാക്കുന്നതിനായി ആ​േട്ടാമാറ്റിക്​ ലൈസൻസ്​ അപ്രൂവൽ സംവിധാനം ഒരുക്കിയിട്ടുണ്ട്​. ഇൻവെസ്​റ്റ്​ ഇൗസി പോർട്ടലുമായി ബന്ധപ്പെടുത്തിയുള്ളതാണ്​ ഇത്​. ഒമാനിൽ അനുവദനീയമായ വാണിജ്യ പ്രവർത്തനങ്ങളുടെ 88 ശതമാനത്തിനും ഇതുവഴി അംഗീകാരം ലഭിക്കും. വ്യവസായ വാണിജ്യ മന്ത്രാലയം, കാർഷിക-ഫിഷറീസ്​-ജല വിഭവ മന്ത്രാലയം, പരിസ്​ഥിതി അതോറിറ്റി, മസ്​കത്ത്​-ദോഫാർ നഗരസഭകൾ വാണിജ്യ പ്രവർത്തനങ്ങൾക്ക്​ അനുമതി നൽകേണ്ട പത്ത്​ സർക്കാർ സംവിധാനങ്ങളെയാണ്​ ലൈസൻസ്​ അപ്രൂവൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. ദിവസത്തി​െൻറ മുഴുവൻ സമയവും ഉപഭോക്​താക്കൾക്ക്​ ഒാൺലൈൻ പോർട്ടലുകളുടെ സേവനം ലഭിക്കും. വ്യവസായ നയത്തിലെ മാറ്റമാണ്​ മറ്റൊരു സുപ്രധാന തീരുമാനം. എണ്ണ, പ്രകൃതിവാതകം, ഖനനം തുടങ്ങി പ്രകൃതി സമ്പത്തുകളിൽ അടിസ്​ഥാനമായുള്ള വ്യവസായങ്ങളിൽ നിന്ന്​ മാറി മെഡിക്കൽ, പരിസ്​ഥിതി, ഇലക്​ട്രോമെക്കാനിക്കൽ, ട്രാൻസ്​പോർ​േട്ടഷൻ, കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകൾ അടിസ്​ഥാനമാക്കിയുള്ള വ്യവസായങ്ങൾ പ്രാധാന്യം നൽകും. വ്യവസായങ്ങൾക്ക്​ നൽകുന്ന വിവിധ ആനുകൂല്ല്യങ്ങളും അണ്ടർ സെക്രട്ടറി വിശദീകരിച്ചു.


2020 അവസാനത്തെ കണക്ക്​ പ്രകാരം 15 ശതകോടി റിയാലാണ്​ ഒമാനിലെ വിദേശ നിക്ഷേപമെന്ന്​ മന്ത്രി ഖൈസ്​ മുഹമ്മദ്​ അൽ യൂസുഫ്​ പറഞ്ഞു. കമ്പനികൾക്ക്​ പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകളെല്ലാം കൂട്ടിച്ചേർത്ത്​ ഒറ്റ ഒന്നാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ നടന്നുവരുകയാണ്​. അപേക്ഷിച്ച്​ മണിക്കൂറുകൾക്കുള്ളിൽ അനുമതി ലഭിക്കുന്ന സംവിധാനം യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ്​ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. നൂറിലധികം നിക്ഷേപ പദ്ധതികളുടെ സാധ്യതാ പഠനവും വ്യവസായ-വാണിജ്യ മന്ത്രാലയം നടത്തിവരുകയാണ്​. വിദേശ നിക്ഷേപകർക്ക്​ ദീർഘകാല താമസാനുമതി നൽകുന്നത്​ സംബന്ധിച്ച പഠനങ്ങളും നടക്കുന്നുണ്ട്​​. രണ്ട്​ മാസത്തിനുള്ളിൽ ഇതി​െൻറ വിശദാംശങ്ങൾക്ക്​ അന്തിമ രൂപമാകും. ഇ-കൊമേഴ്​സ്​ മേഖലയുടെ വളർച്ചക്കും പദ്ധതികൾ ആവിഷ്​കരിക്കുമെന്ന്​ മന്ത്രി പറഞ്ഞു. അനധികൃത വ്യാപാരം അവസാനിപ്പിക്കുന്നതിനും പദ്ധതികൾ ആവിഷ്​കരിക്കും. ഇതിനായി കഴിഞ്ഞ വർഷം രൂപവത്​കരിച്ച വർക്കിങ്​ ടീം നിരവധി നിർദേശങ്ങൾ തന്നിട്ടുണ്ട്​. മന്ത്രിസഭാ കൗൺസിലുമായി ചേർന്ന്​ അനധികൃത വ്യാപാരം തടയാൻ നിയമങ്ങൾ ആവിഷ്​കരിക്കുമെന്നും മന്ത്രി പറഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story