സഞ്ചാരികളെ ആകർഷിക്കൽ; ലണ്ടന്‍ നഗരത്തിൽ പ്രമോഷനൽ കാമ്പയിനുമായി ഒമാൻ
text_fieldsലണ്ടന്‍ നഗരത്തില്‍ ഒമാൻ ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കാമ്പയിൻ
മസ്കത്ത്: സുൽത്താനേറ്റിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ലണ്ടന്‍ നഗരത്തില്‍ പ്രചാരണ കാമ്പയിനുമായി ഒമാൻ ടൂറിസം മന്ത്രാലയം. നഗരത്തിലെ പൊതുഗതാഗത ബസുകളിലും മെട്രോ സ്റ്റേഷനുകളിലും കാറുകളിലുമാണ് സുൽത്താനേറ്റിനെ പിചയപ്പെടുത്തിക്കൊണ്ടുള്ള ചിത്രങ്ങളും എഴുത്തുകളും പതിച്ചിരിക്കുന്നത്. സുല്‍ത്താനേറ്റിലെ പ്രകൃതിഭംഗിയെയും പൈതൃകങ്ങളും അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് കാമ്പയിനിലുള്ളത്.
പൈതൃക, വിനോദസഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ടൂറിസം പ്രചാരണ കാമ്പയിന് പാരീസ് നഗരത്തിലും നടത്തിയിരുന്നു. ഫ്രാന്‍സ് തലസ്ഥാനത്തെ നിരത്തുകളിലെ പൊതുഗതാഗത ബസുകളിലാണ് ഒമാന്‍ ടൂറിസം പ്രചാരണ കാമ്പയിന്റെ ഭാഗമായി ചിത്രങ്ങളും എഴുത്തുകളും പതിച്ചിരുന്നത്. ഈഫല്‍ ടവര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സര്‍വിസ് നടത്തുന്ന ബസുകളിലെ പ്രചാരണം സഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ടൂറിസം പരിപാടികളിൽ ഒമാന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി ടൂർ ഓപറേറ്റർമാരെ ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ ഡിജിറ്റൽ കാമ്പയിനുമായി ഈ പരസ്യങ്ങൾ ഒത്തുപോകുന്നുണ്ട്. സുൽത്താനേറ്റിന്റെ സമ്പന്നമായ സാംസ്കാരികവും പ്രകൃതിദത്തവുമായ ആകർഷണങ്ങൾ ഉയർത്തിക്കാട്ടിയാണ് കാമ്പയിൻ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

