Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലണ്ടനിൽ വിപുലമായ ടൂറിസം കാമ്പയിനുമായി ഒമാൻ

text_fields
bookmark_border
നൂറിലധികം ബസുകളിലും ടാക്സികളിലും പരസ്യങ്ങൾ
ലണ്ടനിൽ വിപുലമായ ടൂറിസം കാമ്പയിനുമായി ഒമാൻ
cancel

മസ്കത്ത്: ആഗോള വിനോദസഞ്ചാര വിപണിയിൽ ഒമാന്റെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ലണ്ടനിൽ പുതിയ പ്രൊമോഷൻ കാമ്പയിന് തുടക്കം കുറിച്ച് ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം. ലണ്ടൻ നഗരത്തിലൂടെ സർവീസ് നടത്തുന്ന 100 പ്രമുഖ ബസുകളിലും 100 ബ്ലാക്ക് ടാക്സികളിലും ഒമാൻ ടൂറിസത്തിന്റെ ആകർഷകമായ പരസ്യങ്ങൾ പതിച്ചാണ് കാമ്പയിൻ പുരോഗമിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ വിപണികളിലൊന്നായ യു.കെയിൽ ഒമാനെ ഒരു മുൻനിര വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

സുൽത്താനേറ്റിന്റെ സമ്പന്നമായ സംസ്കാരം, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സാഹസിക വിനോദങ്ങൾ എന്നിവ ആഗോള സഞ്ചാരികൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ ഈ പരസ്യ കാമ്പയിൻ വഴിയൊരുക്കും. വരും മാസങ്ങളിൽ ഒമാനിലേക്ക് കൂടുതൽ യൂറോപ്യൻ സഞ്ചാരികളെ ആകർഷിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

യൂറോപ്യൻ വിപണി ലക്ഷ്യമിട്ട് ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം മറ്റ് പ്രധാന പ്രചാരണ പരിപാടികളും ആസുത്രണം ചെയ്തിട്ടുണ്ട്: ഒമാനെ ഒരു ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുക എന്ന ‘ഒമാൻ വിഷൻ 2040’ ലക്ഷ്യത്തിന്റെ ഭാഗമായി ബ്രിട്ടന് പുറമെ മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിലും മന്ത്രാലയം ശക്തമായ കാമ്പയിനുകൾ നടത്തുന്നുണ്ട്.

യൂറോപ്യൻ സഞ്ചാരികളെ ആകർഷിക്കാൻ മന്ത്രാലയം ആവിഷ്കരിച്ച പ്രധാന ഡിജിറ്റൽ കാമ്പയിനാണ് ‘എക്സ്പീരിയൻസ് അവർ വിന്റർ’. യൂറോപ്പിൽ കടുത്ത തണുപ്പുള്ള ശീതകാലത്ത് ഒമാനിലെ മിതമായ കാലാവസ്ഥ, മരുഭൂമിയിലെയും മലനിരകളിലെയും ക്യാമ്പിങ്, ബീച്ചുകൾ, സാഹസിക വിനോദങ്ങൾ എന്നിവയാണ് ഇതിലൂടെ പരസ്യപ്പെടുത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ട്രേഡ് ഷോയായ ജർമ്മനിയിലെ ഐ.ടി.ബി ബെർലിൻ 2026-ൽ ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ലക്ഷ്യമിട്ട് റോഡ് ഷോകളും ബിസിനസ് മീറ്റുകളും ഒമാൻ സംഘടിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ലണ്ടനിൽ വിപുലമായ ടൂറിസം കാമ്പയിനുമായി ഒമാൻ
Next Story