Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ കാർഷിക വർഷത്തിന് തുടക്കമിട്ട് ഒമാൻ കൃഷിക്കൂട്ടം

text_fields
bookmark_border
പുതിയ കാർഷിക വർഷത്തിന് തുടക്കമിട്ട് ഒമാൻ കൃഷിക്കൂട്ടം
cancel

മസ്കത്ത്: മസ്‌കത്തിൽ ഒമാൻ കൃഷിക്കൂട്ടത്തിന്റെ പുതിയ കാർഷിക വർഷത്തിന് തുടക്കമായി. ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രവാസി കർഷകർക്കായി സംഘടിപ്പിച്ച വിത്ത് വിതരണ ഉദ്ഘാടനം അൽ ഖുവൈറിലെ നിസാർകാസ് അടുക്കള പാർട്ടി ഹാളിൽ നടന്നു.

അജീഷ് വാസു സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോം ചെയർപേഴ്‌സൺ ആർ. ഗീത ഉദ്ഘാടനം ചെയ്തു. ബാലകർഷകരായ നൈനിക സുചിത്ര, ഇഫ ഫാത്തിമ എന്നിവർക്ക് മികച്ചയിനം വിത്തുകൾ കൈമാറിയായിരുന്നു ഉദ്ഘാടനം.

തുടർന്ന് നടന്ന കൃഷിയറിവ് പങ്കുവെക്കലിൽ, ഒമാനിലെ കാലാവസ്ഥക്ക് അനുയോജ്യമായ കൃഷിരീതികളെക്കുറിച്ചും മണ്ണൊരുക്കലിനെക്കുറിച്ചും മുതിർന്ന കർഷകർ മാർഗനിർദേശങ്ങൾ നൽകി. പുതിയ അംഗങ്ങളുടെ സംശയങ്ങൾക്ക് സുനി ശ്യാം, രശ്മി സന്ദീപ്, സെൽവി സുമേഷ് എന്നിവർ മറുപടി നൽകി. അഡ്മിൻ-മോഡറേറ്റർ ഭാരവാഹികളും നിരവധി പ്രവാസി കർഷകരും ചടങ്ങിൽ പങ്കെടുത്തു. ശിഹാബ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Krishikoottam begins the new agricultural year
Next Story