ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ
text_fieldsമസ്കത്ത്: ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ ഇഫ്താർ സംഗമം അൽ ഖൂദിലെ അൽ അസാല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സ്വദേശികളടക്കം എഴുന്നൂറോളം ആളുകൾ പങ്കാളികളായി. പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ്, സെക്രട്ടറി ലബീഷ്, സുനിൽ കാട്ടകത്ത്, ബിജു അയ്യാരിൽ, അൻസാർ കുഞ്ഞുമൊയ്ദീൻ, മുജീബ്, മജീദ്, വാസുദേവൻ തളിയാറ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ഒരു വർഷത്തിലധികമായി ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന കൊടുങ്ങല്ലൂർ താലൂക്ക് നിവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഇടപെടലുകൾ നടത്തുന്ന കൂട്ടായ്മയാണ് ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ. ചികിത്സ സഹായം, ജോലി നഷ്ടമാകുന്നവർക്ക് യാത്രാടിക്കറ്റുകൾ നൽകിയും നിയമസഹായം വേണ്ടവർക്ക് അത്തരത്തിലും ആരോഗ്യസംബന്ധമായ ക്ലാസുകൾ സംഘടിപ്പിച്ചും അംഗങ്ങൾക്ക് വിവിധ സേവനങ്ങളാണ് ചെയ്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

