ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മയും ബദർ അൽ സമ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർ
മസ്കത്ത്: ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മയും ബദർ അൽ സമ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മബേല സനയ്യയിൽ അഞ്ച് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, ഇ.സി.ജി അടക്കമുള്ള അതിവിപുലമായ സംവിധാനത്തോടെ ഒരുക്കിയ മെഡിക്കൽ ക്യാമ്പ് ജനങ്ങളുടെ പങ്കാളിത്തത്താലും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയമായി. ഒമാനിലെ ജീവകാരുണ്യ സാമൂഹിക ക്ഷേമ പരിപാടികളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ചികിത്സ സഹായങ്ങൾ, ജോലിസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുള്ള സഹായങ്ങൾ തുടങ്ങിയവ കൊടുങ്ങല്ലൂർ കൂട്ടായ്മ നടത്തിവരുന്നുണ്ട്.
കൂട്ടായ്മയുടെ വാർഷികത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി വനിത വിഭാഗം സംഘടിപ്പിച്ച പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ സമ്മാനാർഹരായവർക്ക് മെഡിക്കൽ ക്യാമ്പിൽ സമ്മാനവിതരണവും നടന്നു. പ്രസിദ്ധ ചിത്രകാരൻ ഡാവിഞ്ചി സുരേഷായിരുന്നു വിധികർത്താവ്.
വൈസ് പ്രസിഡന്റ് അൻസാർ കുഞ്ഞിമൊയ്തീൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ലബീഷ് സ്വാഗതവും ട്രഷറർ സുനിൽ കാട്ടകത്ത് നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം 600ൽപരം അംഗങ്ങൾ പങ്കെടുത്തു.