ഒമാൻ കൈറ്റ് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും
text_fieldsമസ്കത്ത്: രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്തുപകർന്ന് നടക്കുന്ന ഒമാൻ കൈറ്റ് ഫെസ്റ്റിവൽ വെള്ളിയാഴ്ച സമാപിക്കും. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ബർ അൽ ഹിക്മാൻ തുടങ്ങി റാസ് അല്‍ ഹദ്ദില്‍ അവസാനിക്കുന്ന രീതിയിലാണ് ഫെസ്റ്റിവല്‍ ക്രമീകരിച്ചിരിക്കുന്നത്. 90 ലധികം അത്ലറ്റുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഒമാൻ സെയിൽ, വിസിറ്റ് ഒമാൻ, ഒമാൻ അഡ്വഞ്ചർ സെന്റർ എന്നിവയുമായി സഹകരിച്ച് ഒമ്രാൻ ഗ്രൂപ്പാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഒമാനിലെ ഏറ്റവും മനോഹരമായ തീര പ്രദേശത്താണ് ഫെസ്റ്റിവവൽ നടക്കുന്നത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാകും ഫെസ്റ്റിവല്‍. ഭൂമിശാസ്ത്രപരമായ വ്യാപ്തി ഇതില്‍ പ്രധാനമാണ്. വികസിന രൂപത്തിലുള്ള ഇവന്റ് ഫോര്‍മാറ്റ് കൂടുതല്‍ അന്താരാഷ്ട്ര അത്ലറ്റുകളെ ആകര്‍ഷിക്കും. ഒമാന്റെ തീരദേശ പരിസ്ഥിതിയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ ടൂറിസം അനുഭവം ഫെസ്റ്റിവല്‍ സമ്മാനിക്കും.
വിനോദ സഞ്ചാര അനുഭവങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിനും ഒമാന്റെ അസാധാരണമായ പ്രകൃതി സൗന്ദര്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമുള്ള ഒമ്രാന് ഗ്രൂപ്പിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് കൈറ്റ് ഫെസ്റ്റിവല്‍. ഒമാന്റെ തീരദേശ പരിസ്ഥിതിയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ ടൂറിസം അനുഭവം സമ്മാനിക്കുന്നതായിരുന്നു ഫെസ്റ്റിവല്‍. പാരിസ്ഥിതിക വൈവിധ്യം മുതല്‍ അനുകൂലമായ കാറ്റും കാലാവസ്ഥയും വരെയുള്ള രാജ്യത്തിന്റെ അനുയോജ്യമായ തീരദേശ സാഹചര്യങ്ങളും ഫെസ്റ്റിവലിനെ വേറിട്ടതാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

