മസ്കത്ത്: ബുറൈമിയിൽ പാകിസ്താൻകാരെൻറ വെേട്ടറ്റുമരിച്ച തൃശൂർ സ്വദേശിയുടെ മൃത ദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന് ദ്രപ്പശ്ശേരിയുടെ (35) മൃതദേഹം ദോഹയിൽ നിന്നുള്ള കാർഗോ വിമാനത്തിൽ രാവിലെ 11.30ന് ബംഗളൂരുവിൽ എത്തിക്കും. അവിടെ നിന്ന് റോഡുമാർഗമാണ് തൃശൂരിൽ എത്തിക്കുക. മസ്കത്തിൽനിന്ന് ബുധനാഴ്ച വൈകീട്ടുള്ള കാർഗോ വിമാനത്തിലാണ് മൃതദേഹം ദോഹയിൽ എത്തിച്ചത്.
ബുറൈമി സാറായിലെ കമ്പനി താമസസ്ഥലത്ത് കഴിഞ്ഞ മാർച്ച് 28നാണ് സംഭവം. രാജേഷിന് ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്ക് വെേട്ടറ്റ് ഗുരുതര പരിക്കേറ്റിരുന്നു. പാകിസ്താൻ സ്വദേശിയും തമിഴ്നാട്ടുകാരനും തമ്മിലുള്ള വാക്തർക്കത്തിനിടയിൽ രാജേഷ് മധ്യസ്ഥതക്ക് ചെന്നതാണത്രേ. തലക്കേറ്റ മാരകമായ വെട്ടാണ് രാജേഷിെൻറ മരണകാരണമായത്. ബുറൈമിയിലെ ഫയർ ആൻഡ് സേഫ്ടി കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ. വിമാനക്കമ്പനികൾ സർവിസ് നിർത്തിെവച്ചതിനാൽ മൃതദേഹം ഒമാനിൽ സംസ്കരിക്കേണ്ടിവരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പരേതെൻറ കുടുംബത്തിെൻറ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരനുമായി ബന്ധപ്പെടുകയും തുടർന്ന് എംബസി ഉദ്യോഗസ്ഥരുടെയും മറ്റും സമയോചിത ഇടപെടൽമൂലം മൃതദേഹം നാട്ടിലയക്കാൻ സാധിക്കുകയുമായിരുന്നെന്ന് ഒമാനിലെ സാമൂഹികപ്രവർത്തകനായ നന്ദേഷ് പിള്ള പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2020 3:10 AM GMT Updated On
date_range 2020-04-02T08:40:24+05:30കേന്ദ്രമന്ത്രി മുരളീധരെൻറ ഇടപെടൽ: തൃശൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsNext Story