ഒമാന്‍ കാസ്രോട്ടാര്‍ സ്നേഹസംഗമം രണ്ടിന്
text_fields‘ഒമാന്‍ കാസ്രോട്ടാർ’ സ്നേഹസംഗമത്തിന്റെ പ്രഖ്യാപനം ബദര്‍ അല്‍സമ ഹോസ്പിറ്റലില്‍ ഗ്രൂപ് മാനേജിങ് ഡയറക്ടർ ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വഹിക്കുന്നു
മസ്കത്ത്: സുൽത്താനേറ്റിലെ കാസർകോട് നിവാസികളുടെ കൂട്ടായ്മയായ 'ഒമാന്‍ കാസ്രോട്ടാർ' സ്നേഹസംഗമം ഡിസംബര്‍ രണ്ടിന് മസ്കത്ത് ബര്‍ക തലാല്‍ റിസോര്‍ട്ടില്‍ നടക്കും. ഒമാന്‍ പ്രവാസത്തിന്റെ 30 വര്‍ഷം പൂര്‍ത്തിയാക്കിയ കാസര്‍കോട് നിവാസികളെ ആദരിക്കൽ, കലാകായികപരിപാടികള്‍, സ്നേഹ വിരുന്ന് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിയുടെ പ്രഖ്യാപനം ബദര്‍ അല്‍സമാ ഹോസ്പിറ്റലില്‍ ഗ്രൂപ് മാനേജിങ് ഡയറക്ടറും ഒമാന്‍ കാസ്രോട്ടാര്‍ കൂട്ടായ്മ മുഖ്യ ഉപദേഷ്ടാവുമായ ലത്തീഫ് ഉപ്പള ഗേറ്റ് നിർവഹിച്ചു. ചെയര്മാന് നവാസ് ചെങ്കള, കണ്‍വീനര്‍ റഫീഖ് ഏര്‍മാളം, ട്രഷറര്‍ ഫവാസ് ആനബാഗില്‍, വൈസ് ചെയര്മാന് അഷ്റഫ് പാലസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

