Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുസ്ഥിര വികസനം ലക്ഷ്യമിട്ട് പുതിയ നഗരാസൂത്രണ നിയമം പുറപ്പെടുവിച്ച് ഒമാൻ

text_fields
bookmark_border
സുസ്ഥിര വികസനം ലക്ഷ്യമിട്ട് പുതിയ നഗരാസൂത്രണ നിയമം പുറപ്പെടുവിച്ച് ഒമാൻ
cancel
camera_alt

മസ്കത്തിന്റെ ആകാശ ദൃശ്യം

മസ്കത്ത്: രാജ്യത്തിന്റെ സുസ്ഥിര വികസനം ശക്തമാക്കുന്നതിനും നഗരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഒമാൻ പുതിയ നഗരാസൂത്രണ നിയമം പ്രാബല്യത്തിൽ വരുത്തി. ഭാവിയിലെ സാമ്പത്തിക, പാരിസ്ഥിതിക മുൻഗണനകൾക്ക് അനുസൃതമായി നഗരാസൂത്രണ ചട്ടക്കൂട് ആധുനികവൽകരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. 58/2026 നമ്പർ രാജകീയ ഉത്തരവിലൂടെയാണ് പുതിയ നിയമം പുറപ്പെടുവിച്ചത്.

സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് പൊതുതാൽപര്യം സംരക്ഷിച്ച് നഗരവികസനം നിയന്ത്രിക്കാൻ പുതിയ നിയമം സഹായിക്കുമെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയം വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗത ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സമഗ്രമായ നിയമപരമായ ചട്ടക്കൂടാണ് ഇതിലൂടെ ഒരുങ്ങുന്നത്.

‘ഒമാൻ വിഷൻ 2040’ ന് പിന്തുണ നൽകുന്ന ഈ നിയമം വിവിധ ഗവർണറേറ്റുകളിലുടനീളം പൊതുസേവനങ്ങളും സൗകര്യങ്ങളും തുല്യമായി വിതരണം ചെയ്യുന്നതിനും വഴിയൊരുക്കും. കൂടുതൽ വ്യക്തവും സുസ്ഥിരവുമായ നഗരാസൂത്രണ ചട്ടങ്ങളിലൂടെ രാജ്യത്തേക്ക് നിക്ഷേപങ്ങളെ ആകർഷിക്കാനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നുണ്ട്. നഗരപ്രദേശങ്ങളിൽ പ്രകൃതിദുരന്തങ്ങളുടെയും പരിസ്ഥിതി വ്യതിയാനങ്ങളുടെയും ആഘാതം കുറക്കാൻ ഇത് സഹായിക്കും. ഭാവി തലമുറക്കായി കൂടുതൽ സന്തുലിതമായ നഗരാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഈ നിയമം സുപ്രധാന ചുവടുവെപ്പാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman issues new urban planning law aimed at sustainable development
Next Story