Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്​ ചെറുപ്പത്തിന്റെ...

ഒമാന്​ ചെറുപ്പത്തിന്റെ ചുറുചുറുക്ക്

text_fields
bookmark_border
Oman is the spirit of youth
cancel

മ​സ്ക​ത്ത്​: ഒ​മാ​ൻ ജ​ന​സം​ഖ്യ​യു​ടെ 44 ശ​ത​മാ​ന​വും 17 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രെ​ന്ന്​ ക​ണ​ക്കു​ക​ൾ. 2021ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 12.21 ല​ക്ഷം കു​ട്ടി​ക​ളാ​ണ്​ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. സു​ൽ​ത്താ​നേ​റ്റി​ന്‍റെ ഇ​ക്കാ​ല​യ​ള​വി​ലു​ള്ള മൊ​ത്തം ജ​ന​സം​ഖ്യ 28.04 ല​ക്ഷ​മാ​ണ്. കു​ട്ടി​ക​ളു​ടെ ജ​ന​സം​ഖ്യ 2017-2021 വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ 16 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധി​ച്ച​ത്​ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്. ദേ​ശീ​യ സ്ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ 2022ലെ ​പ്ര​ത്യേ​ക കാ​റ്റ​ഗ​റി ബു​ള്ള​റ്റി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

18 മു​ത​ൽ 29 വ​യ​സ്സു​വ​രെ​യു​ള്ള ഒ​മാ​നി യു​വ​ത​യു​ടെ എ​ണ്ണം 5.44 ല​ക്ഷ​മാ​ണ്. ഇ​ത് മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 19.4 ശ​ത​മാ​നം വ​രും. ഒ​മാ​നി യു​വാ​ക്ക​ളി​ൽ 60 ശ​ത​മാ​ന​വും സ്വ​കാ​ര്യ, കു​ടും​ബ, സി​വി​ൽ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. പ്രാ​യ​മാ​യ പൗ​ര​ന്മാ​രു​ടെ എ​ണ്ണം (60 വ​യ​സ്സും അ​തി​ന്​ മു​ക​ളി​ലും) 1.54 ല​ക്ഷ​മാ​യി വ​ർ​ധി​ച്ചു. 2017ൽ 1.49 ​ല​ക്ഷ​മാ​യി​രു​ന്നു.

2021 അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി സ്ത്രീ​ക​ളു​ടെ എ​ണ്ണം 13.91 ല​ക്ഷ​മാ​യ​താ​യും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഒ​മാ​നി ജ​ന​സം​ഖ്യ​യു​ടെ 49.6 ശ​ത​മാ​ന​മാ​ണി​ത്. ബാ​ച്ചി​ലേ​ഴ്‌​സ് ബി​രു​ദ​മോ അ​തി​ൽ കൂ​ടു​ത​ലോ നേ​ടി​യ​വ​രി​ൽ 60 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​ണ്. ഒ​മാ​നി സ്ത്രീ​ക​ളു​ടെ നി​ര​ക്ഷ​ര​ത നി​ര​ക്ക് 2017നെ ​അ​പേ​ക്ഷി​ച്ച് 6.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു​വെ​ന്നും ബു​ള്ള​റ്റി​ൻ പ​റ​യു​ന്നു. മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 1.5 ശ​ത​മാ​നം ​ ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ്- 42,613. ഇ​തി​ൽ 61 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 39 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ള്ള​ത്​ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​-22 ശ​ത​മാ​നം. മ​സ്‌​ക​ത്ത്​-16 , ദാ​ഖി​ലി​യ-13.9, അ​ൽ വു​സ്ത-0.6 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു ഗ​വ​ർ​ണ​റേ​റ്റി​ലെ ക​ണ​ക്കു​ക​ൾ. 2021 അ​വ​സാ​ന​ത്തോ​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടു​ന്ന പൗ​ര​ന്മാ​രു​ടെ എ​ണ്ണം 72,675 ആ​ണ്. ഇ​ത് മൊ​ത്തം ഒ​മാ​നി ജ​ന​സം​ഖ്യ​യു​ടെ 2.6 ശ​ത​മാ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omanspirit of youth
News Summary - Oman is the spirit of youth
Next Story