Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ...

ഒമാൻ തണുത്തുവിറക്കുന്നു

text_fields
bookmark_border
ഒമാൻ തണുത്തുവിറക്കുന്നു
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ൽ വെ​ള്ളി​യാ​ഴ്ച എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും കൊ​ടും ത​ണു​പ്പ്​ അ​നു​ഭ​വ​പ്പെ​ട്ടു. സൈ​ക്, മ​ഖ്ഷി​ൻ, ഹൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ത്ത്ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് താ​ഴെ​യാ​ണ് താ​പ​നി​ല. സൈ​കി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 3.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ താ​പ​നി​ല​യാ​ണ്​ ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ഖ്ഷി​നി​ൽ 6.8, ഹൈ​മ​യി​ൽ 7.7 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ്. ഒ​മാ​നി​ൽ പ​ർ​വ​ത മു​ക​ളി​ൽ പ​ല ഇ​ട​ത്തും അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ്​ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യും ഐ​സ് ക​ട്ട​ക​ൾ രൂ​പ​പ്പെ​ട്ട​താ​യും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ലേ​ട​ത്തും പ​ത്ത് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ താ​ഴെ​യാ​ണ് അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​ഞ്ഞു. അ​ൽ ദാ​ഖി​റ, ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ രാ​വി​ലെ​ക​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​സ്ക​ത്തി​ൽ 22-14ന് ​ഇ​ട​യി​ലും ഇ​ബ്രി​യി​ൽ 18-8ന് ​ഇ​ട​യി​ലും റു​സ്താ​ഖി​ൽ 21-11 നും ​ഇ​ട​യി​ലും ക​സ​ബി​ൽ 19-13 നും ​ഇ​ട​യി​ലു​മാ​ണ്​ ത​ണു​പ്പ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

രാ​ത്രി​കാ​ല​ങ്ങ​ൾ ക​മ്പി​ളി വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞാ​ണ് പ​ല​രും പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ത​ണു​പ്പ് കാ​ര​ണം രാ​ത്രി കാ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പു​റ​ത്ത​റി​ങ്ങു​ന്ന​തും കു​റ​ഞ്ഞി​ട്ടു​ണ്ട്. ക​മ്പി​ളി വ​സ്ത്ര​ങ്ങ​ൾ​ക്കും ത​ണു​പ്പു​കാ​ല വ​സ്ത്ര​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഒ​മാ​നി​ൽ ത​ണു​പ്പ് കാ​ര്യ​മാ​യി ഏ​ശാ​ത്ത​തി​നാ​ൽ ഇ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ കു​റ​വാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഒ​മാ​നി​ൽ പ​ര​ക്കെ ഉ​ണ്ടാ​യ മ​ഴ​ക്കു​ശേ​ഷ​മാ​ണ് പ​ല ഭാ​ഗ​ത്തും ക​ടു​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഏ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ത്ര​യും ക​ടു​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്നു.

തും​റൈ​ത്തി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ കൊ​ടും ത​ണു​പ്പാ​ണ് അ​നു​ഭ​പ്പെ​ടു​ന്ന​തെ​ന്ന് വ​ട​ക​ര, പൈ​ങ്ങോ​ട്ടാ​യി സ്വ​ദേ​ശി ജി.​ടി.​സി അ​ബ്ദു​ൽ ജ​ലീ​ൽ പ​റ​ഞ്ഞു. കൊ​ടും ത​ണു​പ്പ് കാ​ര​ണം പ​ക​ൽ സ​മ​യം പോ​ലും ക​മ്പി​ളി വ​സ്ത്ര​ങ്ങ​ളാ​ണ് ധ​രി​ക്കു​ന്ന​തെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ല​രും പു​റ​ത്തി​റ​ങ്ങു​ന്നി​ല്ലെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു. ഡി​സം​ബ​ർ മാ​സ​ത്തി​ൽ ചൂ​ട് കാ​ര​ണം മു​റി​യി​ൽ എ.​സി ഇ​ട്ടി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ മു​റി ചൂ​ടാ​ക്കാ​ൻ ഹീ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഈ ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്തു​വ​രു​ക​യാ​ണ​ന്നും ഇ​ത്ര​യേ​റെ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story