ഒമാൻ-ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു
text_fieldsസയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി
മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായി ഫോണിൽ സംസാരിച്ചു. ഉഭയകക്ഷിബന്ധങ്ങളെയും പ്രാദേശിക വികസനങ്ങളെക്കുറിച്ചും ഇരുവരും കൂടിയാലോചന നടത്തി.
ഗസ്സ മുനമ്പിലെ ഇസ്രായേൽ ആക്രമണം തടയുന്നതിനുമുള്ള ശ്രമങ്ങൾ, ദുരിതാശ്വാസ, മാനുഷിക ആവശ്യങ്ങൾ അനുവദിക്കുന്നതിനായി വെടിനിർത്തൽ കൈവരിക്കുന്നതിനും മറ്റും കൂടിയാലോചനകൾ നടത്തുകയും ചെയ്തു. നിയമാനുസൃതമായ അവകാശങ്ങൾക്കും സമഗ്ര സമാധാനത്തിനും വേണ്ടിയുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തിൽ ഇരുവരും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

