Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ നി​ക്ഷേ​പ​ക...

ഒ​മാ​ൻ നി​ക്ഷേ​പ​ക അ​തോ​റി​റ്റി​യു​ടെ ആ​സ്​​തി​ക​ൾ ഒം​റാ​ൻ ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്നു

text_fields
bookmark_border
ഒ​മാ​ൻ നി​ക്ഷേ​പ​ക അ​തോ​റി​റ്റി​യു​ടെ ആ​സ്​​തി​ക​ൾ ഒം​റാ​ൻ ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്നു
cancel
camera_alt

ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെൻറ​ർ

മ​സ്​​ക​ത്ത്​: ഒ​മാ​ൻ നി​ക്ഷേ​പ​ക അ​തോ​റി​റ്റി​യു​ടെ ടൂ​റി​സം, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​ങ്ങ​ൾ ഒ​മാ​ൻ ടൂ​റി​സം ​െഡ​വ​ല​പ്മെൻറ് ക​മ്പ​നി​ക്ക് കൈ​മാ​റു​ന്നു. ടൂ​റി​സം, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

ഇ​തോ​ടൊ​പ്പം ചി​ല ക​മ്പ​നി​ക​ളു​ടെ ഒാ​ഹ​രി​ക​ളും ഒം​റാ​ന് കൈ​മാ​റു​ന്നു​ണ്ട്. ഒ​മാെൻറ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ വൈ​വി​ധ്യ​വ​ത്​​ക​ര​ണം ല​ക്ഷ്യ​മാ​ക്കി സ​ർ​ക്കാ​റിെൻറ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​ത് തു​ട​രു​ന്ന​തി​ൽ ഒം​റാ​ൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

ഇ​ത​നു​സ​രി​ച്ച് യി​ത്തി​യി​ലെ ഒ​ന്ന​ര ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വു​ള്ള പ​ദ്ധ​തി​യാ​യ സു​സ്​​ഥി​രം ടൂ​റി​സം ന​ഗ​രം, മി​ർ​ബാ​ത്തി​ലെ 112 മു​റി​ക​ളോ​ടെ​യു​ള്ള ക​ട​ലി​ടു​ക്ക് േഹാ​ട്ട​ലാ​യ അ​ലീ​ല ഹി​നു​വും അ​നു​ബ​ന്ധ വി​നോ​ദ​സൗ​ക​ര്യ​ങ്ങ​ളും ഫ്രീ ​ഹോ​ൾ​ഡ്​ വി​ല്ല​ക​ളും ജ​ബ​ൽ അ​ഖ്ദ​റി​ലെ ന​സീം ഹോ​ട്ട​ലും ഒം​റാ​ന്​ കൈ​മാ​റി​ക്ക​ഴി​ഞ്ഞു.

ഒ.​എ.​എ​യു​ടെ അ​സാ​സ് ക​മ്പ​നി ഷെ​യ​റു​ക​ളും സം​യു​ക്ത നി​ക്ഷേ​പ ക​മ്പ​നി​ക​ളും ഒം​റാ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പം വി​വിേ​ധാ​ദ്ദേ​ശ്യ ടൂ​റി​സം കോം​പ്ല​ക്​​സാ​യ ഹ​യ് അ​ൽ ശ​ർ​ഖും ഒം​റാെൻറ ഉ​ട​മ​സ്​​ഥ​ത​യി​ലാ​യി.

സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തിെൻറ ഭാ​ഗ​മാ​യി എ​ണ്ണേ​ത​ര പ​ദ്ധ​തി​ക​ളി​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക്​ മി​ക​ച്ച സ്​​ഥാ​ന​മാ​ണ്​ ന​ൽ​കു​ന്ന​ത്.

ഇ​ത് നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​മെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തിെൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ടൂ​റി​സം ന​യ​ത്തി​ന് രൂ​പം ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ഒം​റാെ​ന ബി​സി​ന​സ് വ​ള​ർ​ച്ച​യു​ടെ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​താ​യി സി.​ഇ.​ഒ ഹാ​ഷി​ൽ ഉ​ബൈ​ദ് അ​ൽ മ​ഹ്റൂ​ഖി പ​റ​ഞ്ഞു.

നി​ല​വി​ൽ ഒ​മാ​നി​ൽ 3800 മു​റി സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള 26 ഹോ​ട്ട​ലു​ക​ൾ ഒം​റാ​ൻ ന​ട​ത്തു​ന്നു​ണ്ട്. ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ, ബീ​ച്ച് ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

മു​സ​ന്ന​യി​ലെ മിേ​ല്ല​നി​യം റിേ​സാ​ർ​ട്ട് ഹോ​ട്ട​ൽ, അ​ലീ​ല ജ​ബ​ൽ അ​ഖ്ദ​ർ റിേ​സാ​ട്ട്, അ​റ്റാ​ന മു​സ​ന്തം റി​സോ​ട്ട്, അ​റ്റാ​ന ഖ​സ​ബ് ഹോ​ട്ട​ൽ, ക്രൗ​ൺ പ്ലാ​സ ദു​കം, സി​റ്റി ഹോ​ട്ട​ൽ ദു​കം, ക്രൗ​ൺ പ്ലാ​സ മ​ദീ​ന​ത്തു​ൽ ഇ​ർ​ഫാ​ൻ, ഡ​ബ്ല്യു മ​സ്ക​ത്ത് ഹോ​ട്ട​ൽ, െജ. ​ഡ​ബ്ല്യു മാ​രി​യ​റ്റ്​ മ​സ്ക​ത്ത് ഹോ​ട്ട​ൽ, ദാ​ബാ ബീ​ച്ച് റി​സോ​ട്ട് എ​ന്നി​വ​യും അ​ൽ ഹൂ​ത്ത കേ​വ്, നി​സ്​​വ കോ​ട്ട, ഹ​റാ​ത്ത് അ​ൽ ബി​ലാ​ദ്, മ​ജ്​​ലി​സ്​ അ​ൽ ജി​ന്ന്​ കേ​വ് എ​ന്നി​വ​യും ഒം​റാ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ളാ​ണ്. ഒം​റാെൻറ മ​ദീ​ന​ത്തു​ൽ ഇ​ർ​ഫാ​ൻ പ​ദ്ധ​തി ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര വി​ക​സ​ന പ​ദ്ധ​തി​യാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെൻറ​ർ, ഇ​ൻ​റ​ർ​കോ​ണ്ടി​ന​ൻ​റ​ൽ ഹോ​ട്ട​ൽ മ​സ്ക​ത്ത് എ​ന്നി​വ മ​ദീ​ന​ത്തു​ൽ ഇ​ർ​ഫാ​െൻറ അ​നു​ബ​ന്ധ​ന പ​ദ്ധ​തി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Investment Authority
News Summary - Oman Investment Authority assets transferred to Omran Group
Next Story