മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി
text_fieldsമസ്കത്ത്: 25ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. കഴിഞ്ഞ ഒമ്പത് ദിവസമായി നടന്നുവന്ന പുസ്തകോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുസ്തകങ്ങൾ വാങ്ങിക്കൂട്ടാൻ വായനപ്രേമികളായ ആയിരങ്ങളാണ് ദിവസവും നഗരിയിലേക്ക് ഒഴുകിയെത്തിയത്. അവസാന ദിവസമായ തിങ്കളാഴ്ചയാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. ലോകത്തിലെ മികച്ച വായനക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒമാനികൾ പുസ്തകോത്സവത്തെ വൻ ആഘോഷംതന്നെയാക്കുകയായിരുന്നു. പുതിയ തലമുറപോലും പുസ്തകത്തെയും വായനയെയും പ്രണയിക്കുന്നതിനാൽ പുസ്തേകാത്സവത്തിന് വൻ വരവേൽപാണ് ലഭിച്ചത്. മുൻ വർഷങ്ങളെക്കാൾ കൂടുതൽ പ്രസാധകർ ഇക്കുറി പുസ്തകോത്സവത്തിന് എത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 946 പ്രസാധകരാണ് പുസ്തകോത്സവത്തിൽ പെങ്കടുത്തത്. ജപ്പാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ആദ്യമായാണ് പുസ്തകോത്സവത്തിൽ പെങ്കടുത്തത്.
സുൽത്താൻ ഖാബൂസിെൻറ ഭരണവും ജീവചരിത്രവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും മറ്റും പുസ്തകോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. മൊത്തം 86 സാംസ്കാരിക പരിപാടികൾ പുസ്തകോത്സവത്തിെൻറ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 15 സെമിനാറുകൾ, 11 പ്രഭാഷണങ്ങൾ, ഏഴ് കവിത സായഹ്നങ്ങൾ, പത്ത് ആശയ വിനിമയ സമ്മേളനങ്ങൾ, 31 ശിൽപശാലകൾ എന്നിവയും 10 സാംസ്കാരിക സാഹിത്യ പ്രബന്ധാവതരണങ്ങളും നടന്നു. പുസ്തേകാത്സവത്തിൽ നിരവധി ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുെട അറബി പരിഭാഷയും ലഭ്യമായിരുന്നു. ഇത്തരം പുസ്തകങ്ങൾക്ക് വൻ ഡിമാൻറാണുണ്ടായിരുന്നത്. ഒമാനികൾ ഇത്തരം പുസ്തകങ്ങളുടെ അറബി -ഇംഗ്ലീഷ് പതിപ്പുകൾ വാങ്ങിക്കൂട്ടിയിരുന്നു.
അറബി ഭാഷയിലെ നിരവധി സാഹിത്യങ്ങളുടെയും പുസ്തകങ്ങളുടെയും വൻ ശേഖരംതന്നെ മേളയിലുണ്ടായിരുന്നു. റമദാൻ ആസന്നമായതിനാൽ ഖുർആനും മത പുസ്തകങ്ങൾക്കും വൻ ഡിമാൻറായിരുന്നു. നൂറിലധികം തരത്തിലുള്ള വിശുദ്ധ ഖുർആെൻറ പതിപ്പുകളും ലഭ്യമായിരുന്നു. 500 ബൈസ മുതൽ 30 റിയാൽ വരെ വിലയുള്ള ഖുർആൻ പതിപ്പുകൾ ലഭ്യമായിരുന്നു.
മലയാള പുസ്തകങ്ങളുമായി അൽ ബാജ് ബുക്സും രംഗത്തുണ്ടായിരുന്നു. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ ബഷീർ, എം. മുകുന്ദൻ, എം.ടി, സകരിയ്യ, ഒ.വി. വിജയൻ എന്നിവരുടെ പുസ്തകങ്ങൾ ഏറെ വിറ്റഴിഞ്ഞു. ജോഖ അൽ ഹാർതിയുടെ ‘സെലസ്റ്റ്യൽ ബോഡീസ്’ എന്ന പുസ്തകത്തിെൻറ മലയാളം പരിഭാഷ ‘നിലാവിെൻറ പെണ്ണുങ്ങൾ’, ബേബി സാം സാമുവലിെൻറ ‘കനമേതുമില്ലാതെ’, സാറാ ജോസഫിെൻറ ബുധിനി, രാമചന്ദ്ര ഗുഹയുടെ ‘ ജനാധിപത്യവാദികളും വിമതരും’, ലാജോ ജോസിെൻറ ‘റൂത്തിെൻറ ലോകം, ഡോ. ഉമാദത്തെൻറ ‘കപാലം’ എന്നിവയും നന്നായി വിറ്റഴിഞ്ഞതായി അൽ ബാജ് ബുക്സ് പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
