Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫീസിളവ്​: കൂടുതൽ...

ഫീസിളവ്​: കൂടുതൽ നടപടികളുമായി ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​

text_fields
bookmark_border
ഫീസിളവ്​: കൂടുതൽ നടപടികളുമായി ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​
cancel

മസ്​കത്ത്​: ഒമാനിലെ ഇന്ത്യൻ സ്​കൂളുകളിൽ കൂടുതൽ ഫീസിളവുകൾ പ്രഖ്യാപിച്ചു. കോവിഡ്​ മഹാമാരിയെ തുടർന്നുള്ള സാമൂ ഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ്​ നടപടിയെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ പത്രകുറിപ്പിൽ അറിയിച ്ചു. ഇൗ വർഷം മെയ്​ മുതൽ ആഗസ്​റ്റ്​ വരെ വിദ്യാർഥികൾ ട്യൂഷൻ ഫീസ്​ മാത്രം അടച്ചാൽ മതിയാകും.


നാലുമാസക്കാലം മ റ്റ്​ ഫീസുകൾ ഒന്നും അടക്കേണ്ടതില്ല. മെയ്​ മുതൽ ആഗസ്​റ്റ്​ വരെ കാലയളവിൽ ട്യൂഷൻ ഫീസ്​ അല്ലാതെയുള്ള തുക ആരെങ്കിലും ഇതിനകം അടച്ചിട്ടുണ്ടെങ്കിൽ അവർക്ക്​ വരും മാസങ്ങളിൽ ആ തുക ഇളവ്​ ചെയ്​ത്​ നൽകും. ഇന്ത്യൻ സ്​കൂളുകളിലെ ഏതെങ്കിലും വിദ്യാർഥികൾക്കോ രക്ഷകർത്താക്കൾക്കോ കോവിഡ്​ ബാധിച്ചിട്ടുണ്ടെങ്കിൽ അവർക്ക്​ ഇൗ അധ്യയന വർഷം പൂർണമായും ട്യൂഷൻ ഫീസിൽ അമ്പത്​ ശതമാനം ഇളവ്​ നൽകും. നിലവിൽ നടക്കുന്ന ഒാൺലൈൻ ക്ലാസുകളിൽ ഫീസ്​ അടക്കാത്ത കുട്ടികളെയും ഇരിക്കാൻ അനുവദിക്കുമെന്നും സ്​കൂൾ ഡയറക്​ടർ ബോർഡ്​ അറിയിച്ചു.

പുതിയ നടപടികൾ രക്ഷകർത്താക്കൾക്ക്​ ആശ്വാസം നൽകുമെന്നാണ്​ കരുതുന്നതെന്ന്​ സ്​കൂൾ ഡയറക്​ടർ ബോർഡ്​ ചെയർമാൻ ഡോ. ബേബി സാം സാമുവൽ പറഞ്ഞു. രക്ഷകർത്താക്കളുടെയും വിദ്യാർഥികളുടെയും ക്ഷേമത്തിന്​ ബോർഡ്​ പ്രതിജ്​ഞാബദ്ധമാണ്​. അതിനാൽ സ്​കൂളുകൾ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന ഇൗ ഘട്ടത്തിലും ഇത്തരമൊരു നടപടി കൈകൊണ്ടതെന്നും ഡോ. ബേബി സാം സാമുവൽ പറഞ്ഞു.

ജൂലൈ അവസാനം വരെ ഫീസ്​ പ്രതിമാസ അടിസ്​ഥാനത്തിൽ അടച്ചാൽ മതിയെന്ന്​ നേരത്തേ ബോർഡ്​ അറിയിച്ചിരുന്നു. ഇതോടൊപ്പം വിവിധ സ്​കൂളുകളിലെ ഫീസ്​ വർധനയും ജൂലൈ അവസാനം വരെ നിർത്തിവെച്ചിരുന്നു. ഇതോടൊപ്പം സാമ്പത്തിക ബുദ്ധിമുട്ട്​ അനുഭവിക്കുന്ന വിദ്യാർഥികളുടെ ഫീസിളവിനുള്ള അപേക്ഷകൾ ഒാരോ സ്​കൂളുകളും പ്രത്യേകമായി പരിഗണിക്കുകയും ചെയ്യുമെന്ന്​ ബോർഡ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - oman Indian school Directorate Board with additional measures-gulf news
Next Story