ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ്
text_fieldsഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഹൗസ്
മസ്കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാനായി ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. എംബസി ഹാളില്‍ നടന്ന പരിപാടിയിൽ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇന്ത്യക്കാർ പങ്കെടുത്തു. അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾക്ക് പരിഹാരം നിർദേശിക്കുകയും മറ്റുള്ളവ ബന്ധപ്പെട്ട അധികൃതരുടെ നടപടികളിലേക്ക് കൈമാറുകയും ചെയ്തു.
ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഓപൺ ഹൗസിൽ മറ്റ് എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഓപണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവർ ടെലിഫോണിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിരുന്നു. സാമൂഹിക പ്രവര്‍ത്തകരും ഓപണ്‍ ഹൗസില്‍ സംബന്ധിച്ചു.

