Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ-ഇന്ത്യ...

ഒമാൻ-ഇന്ത്യ സ്​പോർട്​സ്​ മീറ്റ് ഹോ​ക്കി​യി​ൽ സി​ദാ​ബ്​ ഫ്ര​ൻ​ഡ്​​​സ്​ ​ജേ​താ​ക്ക​ൾ

text_fields
bookmark_border
ഒമാൻ-ഇന്ത്യ സ്​പോർട്​സ്​ മീറ്റ് ഹോ​ക്കി​യി​ൽ സി​ദാ​ബ്​  ഫ്ര​ൻ​ഡ്​​​സ്​ ​ജേ​താ​ക്ക​ൾ
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ-​ഇ​ന്ത്യ സ്​​പോ​ർ​ട്​​സ്​ മീ​റ്റി​​​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സി​ദാ​ബ്​ ഫ്ര​ൻ​ഡ്​​​സ്​ ​ജേ​താ​ക്ക​ളാ​യി. ബോ​ഷ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സീ​ബ്​ ക്ല​ബി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മൂ​ന്നി​നെ​തി​രെ നാ​ലു​ഗോ​ളു​ക​ൾ​ക്കാ​ണ്​ സി​ദാ​ബ്​ ഫ്ര​ൻ​ഡ്​​​സ്​ തോ​ൽ​പി​ച്ച​ത്. മു​ഴു​വ​ൻ സ​മ​യ​വും പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ഇ​രു ടീ​മു​ക​ളും ര​ണ്ടു​ വീ​തം ഗോ​ൾ അ​ടി​ച്ച്​ സ​മ​നി​ല​യി​ലാ​യി​രു​ന്നു. സീ​ബ്​ ക്ല​ബാ​ണ്​ ഒാ​രോ ത​വ​ണ​യും ഗോ​ളു​ക​ൾ അ​ടി​ച്ച​ത്. സി​ദാ​ബ്​ ഫ്ര​ൻ​ഡ്​​​സ്​ പി​ന്നീ​ട്​ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​മാ​ൻ ദേ​ശീ​യ ടീം ​അം​ഗ​ങ്ങ​ൾ സീ​ബ്​ ക്ല​ബ്​ പൊ​തു​വെ സ​മ്മ​ർ​ദ​ത്തി​ലാ​ണ്​ സ്​​റ്റി​ക്​​ ഏ​ന്തി​യ​ത്. സി​ദാ​ബ്​ ഫ്ര​ൻ​ഡ്​​​സ്​ ആ​ണ്​ മി​ക​ച്ച ക​ളി കാ​ഴ്​​ച​വെ​ച്ച​ത്. ഏ​ക​ദി​ന ചാ​മ്പ്യ​ൻ​ഷി​പ്​​ ആ​ണ്​ ന​ട​ന്ന​ത്. സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സീ​ബ്​ ക്ല​ബ്​ അ​ൽ അ​ഹ്​​ലി സി​ദാ​ബ്​ ക്ല​ബി​നെ​യും സി​ദാ​ബ്​ ഫ്ര​ൻ​ഡ്​​​സ്​ അ​ൽ സ​ലാം സ്​​പോ​ർ​ട്​​സ്​ ക്ല​ബി​നെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്. സി​ദാ​ബ്​ ഫ്ര​ൻ​ഡ്​​​സി​ലെ മു​ഹ​മ്മ​ദ്​ അ​ലി അ​ൽ ഖാ​സ്​​മി​യെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും സീ​ബ്​ ക്ല​ബി​ലെ മെ​ഹ്​​മൂ​ദ്​ അ​ൽ ഹ​സ​നി​യെ മി​ക​ച്ച ഡി​ഫ​ൻ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സീ​ബ്​ ക്ല​ബി​ലെ ഫ​ഹ​ദ്​ ഹ​സ​ൻ അ​ൽ ല​വാ​ത്തി​യാ​ണ്​ ടോ​പ്​ സ്​​കോ​റ​ർ. അ​ൽ സ​ലാം സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ലെ ഇ​ല്യാ​സ്​ സു​ലൈ​മാ​നെ പ്ലെ​യ​ർ ഒാ​ഫ്​ ദി ​ടൂ​ർ​ണ​മ​​െൻറ്​ ആ​യും തെ​ര​ഞ്ഞെ​ടു​ത്തു.


ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഒ​മാ​ൻ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​​​െൻറ​യും ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മ​ല​യാ​ളം വി​ഭാ​ഗ​മാ​ണ്​ സ്​​പോ​ർ​ട്​​സ്​ മീ​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു​നൈ​റ്റ​ഡ്​ ത​ല​ശ്ശേ​രി സ്​​പോ​ർ​ട്​​സ്​ ക്ല​ബി​​​െൻറ പി​ന്തു​ണ​യും ടൂ​ർ​ണ​മ​​െൻറി​ന്​ ഉ​ണ്ടാ​യി​രു​ന്നു. നേ​ര​ത്തേ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ സാ​ലി​ഹ്​ ഖ​ലീ​ഫ അ​ൽ ഖു​സൈ​ബി ടൂ​ർ​ണ​മ​​െൻറ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.
ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ക്യാ​പ്​​റ്റ​ൻ താ​ലി​ബ്​ അ​ൽ വ​ഹൈ​ബി, സ്​​പോ​ർ​ട്​​സ്​ ഡ​യ​റ​ക്​​ട​ർ അ​ഹ​മ്മ​ദ്​ അ​ൽ ജ​ഹ്​​ദ​മി, ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ൻ​റ്​ എ​സ്.​എ.​എ​സ്​ ന​ഖ്​​വി, ഹോ​ക്കി കോ​ച്ച്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ യ​ഹ്​​യ ഇ​സ്സ അ​ൽ റൈ​സി എ​ന്നി​വ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഡി​സം​ബ​ർ അ​വ​സാ​നം ന​ട​ക്കു​ന്ന ഒ​മാ​ൻ-​ഇ​ന്ത്യ സ്​​പോ​ർ​ട്​​സ്​ മീ​റ്റി​​​െൻറ ഗ്രാ​ൻ​ഡ്​​ ഫൈ​ന​ലി​ൽ ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കു​െ​മ​ന്ന്​ മ​ല​യാ​ളം വി​ഭാ​ഗം ക​ൺ​വീ​ന​ർ ടി. ​ഭാ​സ്​​ക​ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsoman india sports meet
News Summary - oman india sports meet-oman-oman news
Next Story