മസ്കത്ത്: ഒമാൻ-ഇന്ത്യ സ്പോർട്സ് മീറ്റിെൻറ ഭാഗമായി നടന്ന ഫുട്ബാൾ മത്സരത്തിൽ ടീം ഖിംജി ജേതാക്കളായി. ബോഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ടീം അൽ നസ്റിനെ ഒരു ഗോളിനാണ് ഖിംജി തോൽപിച്ചത്. സാമി ഹമദ് അൽ ഫലാഹി ആണ് ഖിംജിയുടെ വിജയ ഗോൾ നേടിയത്. ആദ്യ സെമിയിൽ അൽ ഫൈഹയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് അൽ നസ്ർ ഫൈനലിൽ എത്തിയത്.
സെമിയിൽ എത്തിയ ഏക ഇന്ത്യൻ ടീമാണ് അൽ ഫൈഹ. അൽ മുസല്ലമിയെ ടൈ ബ്രേക്കറിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപിച്ചാണ് ഖിംജി ഫൈനലിൽ പ്രവേശിച്ചത്. ഏഴു ടീമുകളാണ് മൊത്തം ടൂർണമെൻറിൽ പെങ്കടുത്തത്.
നേരത്തേ നടന്ന ഉദ്ഘാടന ചടങ്ങിൽ കായിക മന്ത്രാലയം സ്പോർട്സ് ഡയറക്ടർ അഹമ്മദ് ജഹ്ദമി വിശിഷ്ടാതിഥിയായിരുന്നു. മലയാളം വിഭാഗം ഭാരവാഹികൾ, ഒമാൻ-ഇന്ത്യ സ്പോർട്സ് മീറ്റ് കമ്മിറ്റിയംഗങ്ങൾ, കോഒാഡിനേറ്റർമാർ, വളൻറിയർമാർ തുടങ്ങിയവരും സംബന്ധിച്ചു.
പെങ്കടുക്കുന്ന ടീമുകളുടെ മാർച്ച് പാസ്റ്റും നടന്നു. വിജയികൾക്ക് സ്പോർട്സ് മീറ്റിെൻറ സമാപന പരിപാടിയിൽ ട്രോഫികളും മറ്റ് ഉപഹാരങ്ങളും നൽകുമെന്ന് മലയാളം വിഭാഗം കൺവീനർ ടി. ഭാസ്കരൻ അറിയിച്ചു.